ലോക്പാല്‍ ബില്‍ പാസ്സായില്ലെങ്കില്‍ രാജിവെക്കുമെന്ന് കെജ്‌രിവാള്‍

Posted on: February 9, 2014 9:45 pm | Last updated: February 9, 2014 at 10:03 pm

kejriwalന്യൂഡല്‍ഹി: മറ്റു പാര്‍ട്ടികളില്‍ നിന്ന് പിന്തുണ കിട്ടാതെ ജന്‍ലോക്പാല്‍ ബില്‍ നിയമസഭയില്‍ പാസാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ രാജിവെക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍ പറഞ്ഞു.

‘ലോക്പാല്‍ ബില്‍ പാസ്സായില്ലെങ്കില്‍ ഡല്‍ഹി മുഖ്യമന്ത്രി പദത്തിലിരിക്കാന്‍ തനിക്ക് യോഗ്യതയില്ല. രാജ്യത്തെ അഴിമതിയില്‍ നിന്ന് മുക്തമാക്കാന്‍ മുഖ്യമന്ത്രി സ്ഥാനം ബലികഴിക്കാന്‍ ഞാന്‍ തയ്യാറാണ്’- കെജ്‌രിവാള്‍ പറഞ്ഞു. ലോക്പാല്‍ ബില്‍ പാസ്സാക്കാന്‍ ഏതറ്റം വരെയും പോവുമെന്ന് ഇന്നലെ കെജ്‌രിവാള്‍ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് ബില്‍ പാസ്സായില്ലെങ്കില്‍ രാജിവെക്കുമെന്ന കെജ്‌രിവാളിന്റെ പ്രസ്താവന. സംസ്ഥാനത്തെ കോണ്‍ഗ്രസും ബി ജെ പിയും ബില്ലിനെ എതിര്‍ക്കുകയാണ്. ലോക്പാല്‍ ബില്‍ പാസ്സാക്കുക എന്നതായിരുന്നു വോട്ടര്‍മാര്‍ക്ക് എ എ പി നല്‍കിയ പ്രധാന വാഗ്ദാനങ്ങളിലൊന്ന്.