തണുപ്പില്‍ നിന്ന് രക്ഷനേടാന്‍ യുവാവ് 21 ലക്ഷം രൂപയുടെ കാര്‍ കത്തിച്ചു

Posted on: February 8, 2014 2:22 pm | Last updated: February 8, 2014 at 2:22 pm

Volkswagen-Beetleബീജിംഗ്: കൊടുംതണുപ്പില്‍ നിന്ന് രക്ഷ നേടാന്‍ യുവാവ് സ്വന്തം കാര്‍ കത്തിച്ചു. ജര്‍മന്‍ കാര്‍ നിര്‍മാതാക്കളായ ഫോക്‌സ് വാഗണിന്റെ ബീറ്റില്‍ മോഡല്‍ കാറാണ് ചൈനീസ് യുവാവ് കത്തിച്ചത്. ചൈനയിലെ ജിയാഴ്‌സു പ്രവിശ്യയിലെ നാന്‍ജിംഗിലാണ് സംഭവം. ചെന്‍ എന്ന യുവാവിനെ നടുറോഡില്‍ തീയിട്ടുവെന്ന കുറ്റത്തിന് പോലിസ് അറസ്റ്റ് ചെയ്യുകയും ചെയ്തു. മദ്യലഹരിയിലായിരുന്നു യുവാവെന്ന് പോലീസ് വൃത്തങ്ങള്‍ പറഞ്ഞു.

തണുപ്പകറ്റാനാണ് കാര്‍ കത്തിച്ചത്. എന്നാല്‍ കത്തിയതോടെ ചൂട് അസഹനനീയമായി – ചെന്‍ പോലീസിനോട് പറഞ്ഞു. റോഡരികില്‍ സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങളില്‍ നിന്നാണ് പോലീസ് ചെന്നിനെ തിരിച്ചറിഞ്ഞത്.

ഇന്ത്യന്‍ വിപണിയില്‍ ഏകദേശം 21.60 ലക്ഷം രൂപയാണ് ബീറ്റില്‍ കാറിന്റെ വില.