കെ എസ് ആര്‍ ടി സി ബസ്സുകള്‍ കട്ടപ്പുറത്ത്: ഗ്രാമീണ യാത്രകള്‍ നിലച്ചു

Posted on: February 8, 2014 8:28 am | Last updated: February 8, 2014 at 8:28 am

മാനന്തവാടി: കെ എസ് ആര്‍ ടി സി ബസ്സുകള്‍ക്ക് കട്ടപുറത്താകുന്നതോടെ ഗ്രാമീണയാത്രകള്‍ നിലച്ചു. മാനന്തവാടി ഡിേേപ്പാവിലെ പുല്‍പ്പള്ളി, വാളാട്, പുതുശ്ശേരി, കൊമ്മയാട്, വരയാല്‍, തിരുനെല്ലി, കരിമാനി തുടങ്ങിയ പ്രദേശങ്ങളിലേക്കുള്ള ബസ് സര്‍വ്വീസുകളാണ് പ്രധാനമായും തടസ്സപ്പെടുന്നത്. കഴിഞ്ഞ ദിവസം മാത്രം മാനന്തവാടി ഡിപ്പോയില്‍ നിന്നും 12 ബസ് സര്‍വ്വീസുകളാണ് നിര്‍ത്തിവെച്ചത്.
ജില്ലയിലെ മറ്റ് ഡിപ്പോകളില്‍ നിന്നും ഗ്രാമീണ മേഖയിലിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വ്വീസ് നാമമാത്രമായി. ബസ്സുകള്‍ക്കുള്ള സ്‌പെയര്‍പാര്‍ട്‌സ് ലഭിക്കാത്തതോടുകൂടിയാണ് സര്‍വ്വീസുകള്‍ നിലക്കുന്നത്. സര്‍വീസ് തടസപ്പെടുന്നതോടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാര്‍ പെരുവഴിയിലാകുകയാണ്.വ്യാഴാഴ്ച വൈകുന്നേരം ഗ്രാമീണ മേഖലയിലെ ബസ്സുകള്‍ റദ്ദ് ചെയ്തതില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍ സ്‌റ്റേഷന്‍ ഓഫീസിനു മുമ്പില്‍ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധം ശക്തമായതോടുകൂടിയാണ് മറ്റൊരു സര്‍വ്വീസ് വെട്ടി ചുരിക്കിയാണ് ഗ്രാമീണ മേഖലയിലേക്ക് സര്‍വ്വീസ് നടത്തിയത്.
മാനന്തവാടി ഡിപ്പോവില്‍ മാത്രം 10ഓളം ബസ്സുകളാണ് കട്ടപ്പുറത്ത് കിടക്കുന്നത്. ഒരോ ബസ്സുകള്‍ക്കും പ്രതിമാസം അനുവദിക്കാറുണ്ടായിരുന്ന ലോക്കല്‍ പര്‍ച്ചേസ് തുക ഇപ്പോള്‍ സര്‍ക്കാര്‍ നല്‍കി വരുന്നില്ല. ഇതും ബസ്സുകള്‍ കട്ടപ്പുറത്താകാന്‍ കാരണമായി. മാനന്തവാടി ഡിപ്പോവിലെ 74 സര്‍വ്വീസുകളില്‍ ശരാശരി 11ഓളം സര്‍വ്വീസുകള്‍ സ്ഥിരമായി റദ്ദുചെയ്യുകയാണ്.
ഡിപ്പോവില്‍ 86 ബസ്സുകളാണ് ആവശ്യമുള്ളത്. എന്നാല്‍ ഡിപ്പോവിന് ആവശ്യമായ ബസ്സുകള്‍ ഇവിടെയില്ല. മോണിംഗ് ഷൊഡ്യുളില്‍ 51ഉം ഈവനിംഗ് ഷെഡ്യൂളില്‍ 16ഉം സര്‍വ്വീസും മാത്രമാണ് നടക്കുന്നത്. ഏതുസമയത്തും പാതി വഴിയില്‍ യാത്ര നിലക്കുന്നത് കാരണം പലയാത്രക്കാര്‍ക്കും ഇപ്പോള്‍ കെഎസ്ആര്‍ടിസി ബസ്സുകളെ ആശ്രയിക്കുന്നതിന് വൈമനസ്യം കാണിക്കുന്നുണ്ട്. പല ബസ്സുകളും പഴകി ദ്രവിച്ച് അപകടം വിളിച്ചു വരുത്തുന്ന സാഹചര്യവും കെഎസ്ആര്‍ടിക്ക് വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്.
എന്‍ജിന്‍ പണി മുതല്‍ നിസാര തുകക്ക് ലഭിക്കുന്ന സ്‌പെയര്‍പാര്‍ട്‌സ് പോലും ബസ്സുകള്‍ക്കായി ഇപ്പോള്‍ വാങ്ങാറില്ല. ടയര്‍, ട്യൂബ്, ഫഌപ്പ് എന്നിവ ലഭിക്കാതെയും ബസ്സുകള്‍ കട്ടപുറത്തുണ്ട്. മാനന്തവാടി ഡിപ്പോവില്‍ 22ഓളം സര്‍വ്വീസുകളാണ് ഗ്രാമീണ സര്‍വ്വീസ് നടത്തുന്നത്. ജില്ലകളില്‍ ഏറ്റവും കുടുതല്‍ വരുമാനം ലഭിച്ചിരുന്ന ഡിപ്പോവായിരുന്നു മാനന്തവാടി.
എന്നാല്‍ സര്‍വ്വീസുകള്‍ വെട്ടിക്കുറക്കുന്നതും മറ്റും വരുമാനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്. ജില്ലയിയില്‍ 218 സര്‍വ്വീസുകളില്‍ മാനന്തവാടിയില്‍ 74 സര്‍വ്വീസുകളാണ് ഉള്ളത്.
ബസ്സുകള്‍ക്കുള്ള ഡീസലും, സ്‌പെയര്‍പാര്‍ട്‌സുകളും നിലക്കുകയും ആവശ്യത്തിന് ജീവനക്കാരെ നിയമനം നടത്താതിരിക്കുയും ചെയുന്നതോടു കൂടി കെഎസ്ആര്‍ടിസിക്ക് കട്ടപുറത്താറയി.