ഫെയ്സ്ബുക്ക് ലുക്ക്ബാക്കില്‍ ഇനി എഡിറ്റിംഗും സാധ്യം

Posted on: February 7, 2014 4:52 pm | Last updated: February 7, 2014 at 4:52 pm

facebook-look-back

എഡിറ്റിംഗിന് കൂടി സൗകര്യമൊരുക്കി ഫെയ്‌സ്ബുക്ക് ‘എ ലുക്ക്ബാക്ക്‘ ആപ്ലിക്കേഷന്‍ പരിഷ്‌കരിച്ചു. പത്താം വാര്‍ഷികത്തില്‍ ഫെയ്‌സ്ബുക്ക് അവതരിപ്പിച്ച ലുക്ക് ബാക്ക് ഫീച്ചറിലെ വിഡേിയോ ദൃശ്യങ്ങള്‍ ഇനി മുതല്‍ എഡിറ്റ് ചെയ്യാനും സാധിക്കും. ഇഷ്ടമില്ലാത്ത ചിത്രങ്ങള്‍ മാറ്റി പുതിയത് സ്ഥാപിക്കാം. പുതിയ ഫോട്ടോകള്‍ കൂട്ടിച്ചേര്‍ക്കാം. ഷെയര്‍ ബട്ടന് സമീപമാണ് എഡിറ്റിംഗ് ബട്ടണ്‍ സ്ഥാപിച്ചിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് ഉപയോക്താവിന്റെ ടൈംലൈനിലെ പ്രധാന ഫോട്ടോകള്‍ കൂട്ടിയിണക്കിയ സ്ലൈഡ്‌ഷോ ആണ് ലുക്ക് ബാക്ക് ഫീച്ചര്‍. (Read: ഫെയ്‌സ്ബുക്ക് ലുക്ക്ബാക്ക് ആപ്പ് തരംഗമാകുന്നു )