Connect with us

Gulf

എയര്‍ബസ് എ350 പുതിയ വിമാനത്താവളത്തില്‍

Published

|

Last Updated

ദോഹ: ഉദ്ഘാടനത്തിന് തയാറായ പുതിയ ഹമദ് അന്താരാഷ്ട്കര വിമാനത്താവളത്തില്‍ എയര്‍ബസ് എ350 എക്‌സ്ഡബ്യുബി പറന്നിറങ്ങി. എ350 ഖത്തറില്‍ ഇതാദ്യമായാണ് ലാന്‍ഡിങ് നടത്തുന്നത്. ക്ഷണിക്കപ്പെട്ട വിശിഷ്ട അതിഥികള്‍ക്കുമുന്നിലായിരുന്നു ഏറ്റവും അത്യാധുനികമായ വിമാനം പറന്നിറങ്ങിയത്. സിംഗപ്പൂര്‍ എയര്‍ഷോയില്‍ പങ്കെടുക്കാന്‍ പോകുന്നതിനിടെയായിരുന്നു എ350 ദോഹയിലെത്തിയത്. എയര്‍ബസ് എ350 എക്‌സ്ഡബ്യുബി പ്രോഗ്രാം എക്‌സിക്യുട്ടീവ് വൈസ്പ്രസിഡന്റ് ദിദിയര്‍ എവ്‌റ്വാഡിനെയും റോള്‍സ് റോയിസ് കസ്റ്റമര്‍ ബിസിനസ് സീനിയര്‍ വൈസ് പ്രസിഡന്റ് ഫില്‍ ഹാരിസിനെയും ഖത്തര്‍ എയര്‍വെയ്‌സ് സി ഇ ഒ അക്ബര്‍ അല്‍ ബാകിര്‍ സ്വീകരിച്ചു. ഖത്തര്‍ ടൂറിസം അതോറിറ്റി ചെയര്‍മാന്‍ ഈസ ബിന്‍ മുഹമ്മദ് അല്‍ മുഹന്നദി, ഖത്തറിലെ ഫ്രഞ്ച് അംബാസിഡര്‍ ജീന്‍ ക്രിസ്റ്റഫ് പ്യൂസെല്ലെ, ജര്‍മന്‍ അംബാസിഡര്‍ ആന്‍ജെലികെ സ്‌റ്റോര്‍സ് ചകര്‍ജ്, സ്പാനിഷ് അംബാസിഡര്‍ മരിയ ഡെല്‍ കാര്‍മെന്‍ ഡെ ലെബന എന്നിവര്‍ എ350ന്റെ ലാന്‍ഡിങ് കാണാന്‍ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയിരുന്നു.