ഒമാന് അറബ് ടൂറിസം അവാര്‍ഡ്‌

Posted on: February 7, 2014 3:24 pm | Last updated: February 7, 2014 at 3:24 pm

oman_1379789cമസ്‌കത്ത്: അറബ് ടൂറിസം കോണ്‍ഫറന്‍സിന്റെ ഭാഗമായി നല്‍കുന്ന അറബ് ടൂറിസം മീഡയ സെന്റര്‍ അവാര്‍ഡിന് ഒമാന്‍ തിരഞ്ഞെടുക്കപ്പെട്ടു. ഈജിപ്ത്, മൊറോക്കോ, യു എ ഇ, ഖത്തര്‍, സഊദി അറേബ്യ എന്നീ രാജ്യങ്ങളും അവാര്‍ഡിന് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 17 അറബ് രാജ്യങ്ങളില്‍നിന്നുള്ള ടൂറിസം മീഡിയ പ്രൊഫഷണലുകള്‍ പങ്കെടുത്ത സമ്മേളനത്തില്‍ വെച്ചാണ് പ്രഖ്യാപനം.
അറബ് എയര്‍ലൈന്‍ പുരസ്‌കാരത്തിന് ഒമാന്‍ എയര്‍ തിരഞ്ഞെടുക്കപ്പെട്ടു. ഒമാനി മാധ്യമപ്രവര്‍ത്തകന്‍ മുസ്തഫ അല്‍ മഅ്മരിയാണ് മികച്ച ടൂറിസം എഴുത്തുകാരന്‍. സഊദി എഴുത്തുകാരന്‍ അതീഫ് ബിന്‍ മുഹമ്മദ് അല്‍ ഖാദിയും ഇതേ പുരസ്‌കാരത്തിനു തിരഞ്ഞെടുക്കപ്പെട്ടു. ലക്‌സസില്‍ വെച്ചാണ് അഞ്ചു ദിവസത്തെ സമ്മേളനം നടന്നത്. അറബ് ടൂറിസ്റ്റുകളും മാധ്യമങ്ങളും ടൂറിസം മേഖലക്കു നല്‍കുന്ന പിന്തുണയെക്കുറിച്ച് സമ്മേളനം വിശദമായി ചര്‍ച്ച ചെയ്തു. അറബ് ടൂറിസം മേഖലയിലെ വളര്‍ച്ച സംബന്ധിച്ചും ചര്‍ച്ചകള്‍ നടത്തി.
2008ലാണ് അറബ് ടൂറിസം മീഡിയ സെന്റര്‍ നിലവില്‍ വന്നത്. പാന്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിലാണ് സെന്റര്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ALSO READ  സമാധാനത്തിന്റെ സന്ദേശവാഹകന്‍