Connect with us

National

മാനനഷ്ടക്കേസ്: കെജ്രിവാളിന് സുപ്രീംകോടതി നോട്ടീസ് അയച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെതിരെ ഫയല്‍ചെയ്ത മാനനഷ്ടക്കേസില്‍ സുപ്രീംകോടതി നോട്ടീസ് അയച്ചു. കെജ്രിവാളിനും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷനുമാണ് ടെലികോം മന്ത്രി കപില്‍ സിബലിന്റെ ആഭിഭാഷകന്റെ മകന്‍ അമിത് സിബാല്‍ കൊടുത്ത കേസില്‍ കോടതി നോട്ടീസ് അയച്ചത്.
കെജ്രിവാളിനെക്കൂടാതെ മൂന്ന് ആം ആദ്മി പാര്‍ട്ടി നേതാക്കള്‍ക്കും കോടതി നോട്ടീസ് അയച്ചു. അമിത് സിബാല്‍ തന്റെ പിതാവിന്റെ സ്വാധീനം ഉപയോഗിച്ചാണ് ടെലികോം കമ്പനികളെ പ്രതിനിധീകരിക്കുന്നതെന്ന് കെജ്രിവാള്‍ ആരോപിച്ചിരുന്നു. ഇതിനെതിരെ ഫയല്‍ചെയ്ത കേസില്‍ കോടതിയില്‍ ഹാജറാവുന്നതില്‍ നിന്ന് ഹൈക്കോടതി കെജ്രിവാളിനേയും പ്രശാന്ത് ഭൂഷനേയും ഒഴിവാക്കിയിരുന്നു.
തുടര്‍ന്ന് അമിത് സിബാല്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു. ഇതിനെതുടര്‍ന്നാണ് വിചാരണ കോടതിയില്‍ ഹാജറാവണമെന്ന് കാണിച്ച് സുപ്രീംകോടതി നോട്ടീസ് അയച്ചത്.