പത്രസ്ഥാപനങ്ങളില്‍ മജീദിയ വേജ് ബോര്‍ഡ് നടപ്പാക്കണം: സുപ്രീം കോടതി

Posted on: February 7, 2014 11:15 am | Last updated: February 8, 2014 at 2:14 am

supreme courtന്യൂഡല്‍ഹി:  മാധ്യമപ്രവര്‍ത്തകരുടെ ശമ്പളപരിഷ്‌കരണവുമായി ബന്ധപ്പെട്ട മജീദിയ വേജ് ബോര്‍ഡ് പത്രസ്ഥാപനങ്ങൡ നടപ്പാക്കണമെന്ന് സുപ്രീം കോടതി. വേജ്‌ബോര്‍ഡ് ശുപാര്‍ശകള്‍ ഭരണഘടനാപരമായി നിലനില്‍ക്കുന്നതാണ്. വേജ്‌ബോര്‍ഡ് പ്രകാരം 2011മുതല്‍ മുന്‍കാലപ്രാബല്യത്തോടെ ശമ്പളം നല്‍കണം. നാലുഗഡുക്കളായി ഒരുവര്‍ഷത്തിനകം കുടിശ്ശിക തീര്‍ക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വേജ് ബോര്‍ഡ് നടപ്പാക്കുന്നതിനെതിരെ ചില പത്ര ഉടമകള്‍ നല്‍കിയ ഹരജിയിലാണ് വിധി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചിന്റെ ഉത്തരവ്.

പത്രജീവനക്കാരുടെ അടിസ്ഥാന ശമ്പളം മൂന്നിരട്ടിവരെ വര്‍ധിപ്പിക്കണം, വിരമിക്കല്‍പ്രായം 65 ആയി ഉയര്‍ത്തണം തുടങ്ങിയവയായിരുന്നു ജസ്റ്റിസ് മജീദിയ കമ്മിഷന്റെ പ്രധാന ശുപാര്‍ശകള്‍.