എടത്തനാട്ടുകര സുന്നി സെന്റര്‍ ഉദ്ഘാടനം ചെയ്തു

Posted on: February 7, 2014 12:20 am | Last updated: February 7, 2014 at 12:20 am

മണ്ണാര്‍ക്കാട്: എടത്തനാട്ടുകര കോട്ടപ്പള്ളിയില്‍ പുതുതായി ആരംഭിച്ച സുന്നി സെന്റര്‍ എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു,ജില്ലാ സംയുക്തഖാസിയും മര്‍കസുല്‍ അബ്‌റാര്‍ പ്രസിഡന്റുമായ എന്‍ അലി മുസ്‌ലിയാര്‍ കുമരംരപുത്തൂര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മുഖ്യപ്രഭാഷണം നടത്തി. എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷന്‍ മാരായമംഗലം അബ്ദുര്‍ റഹ്മാന്‍ ഫൈസി, സമസ്ത ജില്ലാ പ്രസിഡന്റ് കൊമ്പം കെ പി മുഹമ്മദ് മുസ്‌ലിയാര്‍, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, അബ്ദുര്‍റശീദ് സഖാഫി ഏലക്കുളം. സയ്യിദ് അഹമ്മദ് ശിഹാബ് തങ്ങള്‍ തിരൂര്‍ക്കാട്, സയ്യിദ് ഹബീബ് ക്കോയതങ്ങള്‍ ചെരക്കാംപറമ്പ്, സിറാജുദ്ദീന്‍ ഫൈസി വല്ലപ്പുഴ, എം വി സിദ്ദീഖ് സഖാഫി, കെ കെ ഉണ്ണീന്‍കുട്ടി സഖാഫി, പി പി മുഹമ്മദ് കുട്ടി മാസ്റ്റര്‍, യു എ മുബാറക് സഖാഫി, വി എം മുഹമ്മദ് മുസ്‌ലിയാര്‍, അബ്ദുര്‍റസാഖ് സഖാഫി പൂതൂര്‍, കെ ഉസ്മാന്‍ സഖാഫി കുലുക്കിലിയാട്. പാലോട് മുഹമ്മദ് കുട്ടി സഖാഫി. ടി സൈതലവി ചൂരിയോട്, മനാഫ് വേലിക്കാട് പ്രസംഗിച്ചു അതേസമയം, എടത്തനാട്ടുകര സുന്നിസെന്റര്‍ ഉദ്ഘാടനനെത്തിയ വാഹനങ്ങള്‍ നശിപ്പിച്ചതില്‍ നേതാക്കള്‍ പ്രതിഷേധിച്ചു. എടത്തനാട്ടുകര. കോട്ടപ്പള്ളയില്‍ മര്‍കസുല്‍ അബ്‌റാന്‍ നിര്‍മിച്ച സുന്നി സെന്റര്‍ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ സുന്നി പ്രവര്‍ത്തകരുടെ കാര്‍, ബൈക്ക് വാഹനങ്ങളാണ് നശിപ്പിച്ചത്. സുന്നിസെന്റര്‍ ഉദ്ഘാടനത്തിന് ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തതിന് പുറമെ സുന്നി പ്രസ്ഥാനത്തിന്റെ കരുത്ത് മേഖലയില്‍ ശക്തമായതില്‍ അരിശം പൂണ്ടാണ് ആക്രമണം നടത്തിയത്. വാഹനം നശിപ്പിച്ചവര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് സുന്നിനേതാക്കള്‍ ആവശ്യപ്പെട്ടു.