37.5 കോടി ദിര്‍ഹത്തിന്റെ കരാര്‍; പാം ജുമൈറയില്‍ കൂറ്റന്‍ വാണിജ്യ കേന്ദ്രം

Posted on: February 6, 2014 9:09 pm | Last updated: February 6, 2014 at 9:09 pm

mamzaar park (1)ദുബൈ: പാം ജുമൈറയില്‍ 37.5 കോടി ദിര്‍ഹം ചെലവു ചെയ്ത് കൂറ്റന്‍ ചില്ലറ വില്‍പന ശാലയും വിനോദ കേന്ദ്രവും പണിയുന്നു. ഇതിനായി നഖീല്‍ കരാര്‍ നല്‍കി.
ഇവിടെ അറ്റാലാന്റിസ് ഹോട്ടല്‍ ഉണ്ടെങ്കിലും വലിയ മാള്‍ ഇനിയും യാഥാര്‍ഥ്യമായിട്ടില്ല. ആയിരക്കണക്കിനാളുകള്‍ താമസം തുടങ്ങിയിട്ടുമുണ്ട്. ഇവരുടെ സൗകര്യത്തിനാണ് വാണിജ്യ കേന്ദ്രം. പോയിന്റെ എന്ന പേരില്‍ 1,36,000 ചതുരശ്രയടി മീറ്ററിലാണ് ചില്ലറ വില്‍പന കേന്ദ്രം. പാം മോണോ റെയില്‍ വഴി ഇവിടെ എത്താന്‍ സൗകര്യ മൊരുക്കും. അറ്റാലാന്റിസില്‍ നിന്നും തിരിച്ചും വാട്ടര്‍ ടാക്‌സി ഏര്‍പ്പെടുത്തും.