Ongoing News
ഫെയ്‌സ്ബുക്ക് ലുക്ക്ബാക്ക് ആപ്പ് തരംഗമാകുന്നു
ദുബൈ: പത്താം വാര്‍ഷികത്തോടനുബന്ധിച്ച ഫെയ്‌സ്ബുക്ക് അവതരിപ്പിച്ച ലുക്ക്ബാക്ക് ഫീച്ചര്‍ തരംഗമാകുന്നു. നിങ്ങള്‍ ഫെയ്‌സ്ബുക്ക് ഉപയോഗിക്കാന്‍ തുടങ്ങിയത് മുതല്‍ ഇതുവരെയുള്ള പ്രധാനപ്പെട്ട മുഴുവന്‍ കാര്യങ്ങളും ഒരു മൂവിയായി അവതരിപ്പിക്കുന്ന ആപ്ലിക്കേഷനാണ് ലുക്ക്ബാക്ക്. അവതരിപ്പിച്ച് രണ്ട് ദിവസത്തിനകം തന്നെ ആപ്ലിക്കേഷന്‍ ഹിറ്റായിക്കഴിഞ്ഞു.
നിങ്ങള്‍ ഫേസ്ബുക്ക് ആരംഭിച്ച വര്‍ഷം. ആദ്യത്തെ പ്രൊഫൈല്‍ ചിത്രം, കൂടുതല്‍ ഷെയര്‍ ചെയ്ത ചിത്രങ്ങള്‍, കൂടുതല്‍ ലൈക്ക് ലഭിച്ച ചിത്രങ്ങള്‍ തുടങ്ങിയവ ഒരു ലഘുചിത്രമായി അവതരിപ്പിക്കുയാണ് ഇതിലൂടെ ഫേസ്ബുക്ക് ചെയ്യുന്നത്. മനോഹരമായ സംഗീതത്തിന്റെ പശ്ചാത്തലത്തിലാണ് ഫേസ്ബുക്ക് ഇത് ്അവതരിപ്പിക്കുന്നത്.
https://www.facebook.com/lookback/ എന്ന യു ആര്‍ എല്ലില്‍ നിങ്ങളുടെ ലുക്ക് ബാക്ക് മൂവി കാണാം. ഷെയര്‍ ചെയ്യുകയും ചെയ്യാം.
---- facebook comment plugin here -----



