ടി.പി വധകേസ് ഗൂഢാലോചന അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം

Posted on: February 5, 2014 6:28 pm | Last updated: February 7, 2014 at 12:35 am

tp

 

തിരുവനന്തപുരം: ടി.പി വധക്കേസ് ഗൂഢാലോചന അന്വേഷി്ക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. എസ് പി വി.കെ അക്ബറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് കേസ് അന്വേഷിക്കുക. ഉത്തരമേഖലാ എഡിജിപി ശങ്കര്‍ റെഡ്ഡിക്കാണ് അന്വേഷണ ചുമതല. രമയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് കോഴിക്കോട് എടച്ചേരി പോലീസ് കഴിഞ്ഞ ദിവസം ഗൂഡാലോചന കേസ് റജിസ്റ്റര്‍ ചെയ്തത്. ടിപി വധ ഗൂഡാലോചനാ കേസ്് സിബിഐക്ക് കൈമാറുന്നതിന്റെ ആദ്യ നടപടിയെന്ന നിലയിലാണ് പുതിയ കേസ് റജിസ്റ്റര്‍ ചെയ്തത്. പിന്നീട് ഈ കേസ് സിബിഐക്ക് കൈമാറാനാണ് നീക്കം. ഇതിനുള്ള നിര്‍ദേശം കോഴിക്കോട് റൂറല്‍ എസ് പിക്ക് കൈമാറിയിട്ടുണ്ട്.

ഡി.വൈ.എസ്.പി മാരായ ജെയ്‌സണ്‍ കെ എബ്രഹാം, ബിജു ശ്രീധര്‍, സി.ഡി ശ്രീനിവാസന്‍, വടകര എസ്.ഐ ഷാജു, എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളവര്‍.