വീണുകിട്ടിയ പണം തിരികെയേല്‍പ്പിച്ച് വിദ്യാര്‍ഥി മാതൃകയായി

Posted on: February 5, 2014 7:54 am | Last updated: February 5, 2014 at 7:54 am

കുറ്റിയാടി: ദേവര്‍കോവില്‍ കെ വി കെ എം എം യു പി സ്‌കൂള്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് സര്‍ഫാസ് വീണുകിട്ടിയ പണം ഉടമക്ക് തിരിച്ചേല്‍പ്പിച്ച് മാതൃകയായി. സ്‌കൂള്‍ വീട്ട് വീട്ടിലേക്ക് പോകുന്ന വഴി കിട്ടിയ പേഴ്‌സും 10,000 രൂപയും എ ടി എം കാര്‍ഡുമാണ് സര്‍ഫാസ് അധ്യാപകര്‍ മുഖേന ഉടമയെ തിരിച്ചേല്‍പ്പിച്ചത്.
സ്‌കൂളിലെ ഗ്ലോബല്‍ സോഷ്യല്‍ ക്ലബ് പ്രസിഡന്റ് കൂടിയായ മുഹമ്മദ് സര്‍ഫാസ് നാദാപുരം ടി ഐ എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപകന്‍ എന്‍ കെ അസീസന്റെയും നസീമയുടെയും മകനാണ്.
വിദ്യാര്‍ഥിയെ സ്‌കൂള്‍ അസംബ്ലിയില്‍ അനുമോദിച്ചു. ഹെഡ്മാസ്റ്റര്‍ പി കെ നവാസ് അധ്യക്ഷത വഹിച്ചു. കെ രാജന്‍ മാസ്റ്റര്‍, പി കെ സണ്ണി, സി കെ ഖാലിദ്, പി വി നൗഷാദ് പ്രസംഗിച്ചു.