Connect with us

International

ഒബാമ സഊദി സന്ദര്‍ശനത്തിന്

Published

|

Last Updated

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ അടുത്ത മാസം സഊദി അറേബ്യ സന്ദര്‍ശിക്കുമെന്ന് വൈറ്റ് ഹൗസ്. പരസ്പര സഹകരണത്തിന് ഊന്നല്‍ നല്‍കിയുള്ള വികസനത്തിന് ഇരു രാജ്യവും ഉമ്പടിയുണ്ടാക്കും. മധ്യേഷ്യയിലുണ്ടായ മുല്ലപ്പൂവിപ്ലവമെന്ന് വിശേഷിപ്പിക്കപ്പെട്ട ഭരണമാറ്റ പരമ്പരകള്‍ക്ക് ശേഷം ആദ്യമായാണ് ഒബാമ സഊദി സന്ദര്‍ശിക്കുന്നത്. ഇറാന്‍ വഷയത്തില്‍ അമേരിക്കയുമായി നയപരമായി എതിര്‍ പക്ഷത്തായിരുന്നങ്കിലും ഇരു രാജ്യങ്ങളുടെ സൗഹൃദത്തില്‍ കോട്ടം തട്ടിയിരുന്നില്ല. സിറിയന്‍ വിഷയത്തില്‍ സഊദി പ്രസിഡന്റ് ബശര്‍ അസദിനെ പുറത്താക്കാന്‍ പോരാട്ടം നടത്തുന്ന വിമത പക്ഷത്തായിരുന്നു സഊദി. ഇത്തരം പ്രശ്‌നങ്ങളെല്ലാം അടുത്തമാസം നടക്കുന്ന കൂടിക്കാഴ്ചയില്‍ ഉയര്‍ന്ന് വരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജേ കാര്‍ണി പറഞ്ഞു.