പരസ്യത്തില്‍ വഞ്ചിതരായാല്‍ അഭിനയിച്ച താരവും നഷ്ടപരിഹാരം നല്‍കണം

Posted on: February 4, 2014 11:19 am | Last updated: February 5, 2014 at 12:12 am

advtകൊച്ചി: സൗന്ദര്യ വര്‍ധക വസ്തുക്കളുടേയും മറ്റും പരസ്യങ്ങളില്‍ വഞ്ചിതരായാല്‍ പരസ്യത്തില്‍ അഭിനയിച്ച താരങ്ങളും ഇനി മുതല്‍ നഷ്ടപരിഹാരം നല്‍കേണ്ടിവരും. കേന്ദ്രമന്ത്രി കെ വി തോമസിന്റെ കീഴിലുള്ള ദേശീയ ഉപഭോക്തൃ സംരക്ഷണ സമതിയുടെ യോഗത്തിലാണ് തീരുമാനം. ഇത് സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനായി ഒരു ഉപസമിതിയെ നിയോഗിക്കാന്‍ യോഗത്തില്‍ തീരുമാനമായി.

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളെ കുറിച്ച് ഗൗരവമായാണ് യോഗം ചര്‍ച്ച ചെയ്തതെന്ന് സി സി പി സി അംഗമായ ജോസഫ് വിക്ടര്‍ പറഞ്ഞു.