കമ്പളക്കാട് ഗവ. യു പി സ്‌കൂളിന് അവാര്‍ഡ്

Posted on: February 4, 2014 8:22 am | Last updated: February 4, 2014 at 8:22 am

കല്‍പ്പറ്റ: ഗാന്ധി മീഡിയാ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച് പ്രഥമ ഗാന്ധി ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവെല്ലില്‍ കമ്പളക്കാട് ഗവ.യു.പി സ്‌കൂളിന് മൂന്നാം സ്ഥാനം ലഭിച്ചതായി സ്‌കൂള്‍ അധിക്യതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഗാന്ധിയന്‍ ആശയങ്ങളെ ആസ്പദമാക്കി 15 മിനിറ്റ് ദൈര്‍ഘ്യമുള്ള ‘സദഗമയ’ എന്ന ചിത്രമാണ് സ്‌കൂള്‍ വിഭാഗത്തില്‍ മൂന്നാം സ്ഥാനത്തിന് അര്‍ഹമാക്കിയത്.മേളയില്‍ 52 ചിത്രങ്ങളാണ് മത്സരത്തിന് എത്തിയത്. ജനുവരി 26മുതല്‍ 30 വരെ തിരുവനന്തപുരത്തായിരുന്നു മത്സരം. ചലച്ചിത്രതാരം മധുപാല്‍ ചെയര്‍മാനും കെ എല്‍ കൃഷ്ണദാസ്, പ്രശാന്ത് മിത്രന്‍ എന്നിവര്‍ അംഗങ്ങളുമായ ജൂറിയാണ് അവാര്‍ഡ് പ്രഖ്യാപിച്ചത്.
പ്രധാനാധ്യാപകന്‍ എം സെബാസ്റ്റ്യന്‍, അധ്യാപകരായ സി എം ശശി,കെ പി ഡെയ്‌സി, ജോസ് കെ സേവ്യര്‍,വിദ്യാര്‍ഥികളായ ജ്യോതിക കെ എസ്, ദിയ ബിന്‍ജില എന്നിവരുടെ നേത്യത്വത്തിലാണ് ചിത്രം നിര്‍മ്മിച്ചത്. കമ്പളക്കാട് സ്‌കൂള്‍ നിര്‍മ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് സദഗമയ.
സാംസ്‌കാരിക വകുപ്പ് മന്ത്രി അവാര്‍ഡ് വിതരണം ചെയ്തു. വാര്‍ത്താ സമ്മേളനത്തില്‍ പ്രധാനാധ്യാപകന്‍ എം.സെബാസ്റ്റ്യന്‍, പി ടി എ പ്രസിഡന്റ് സി ടി സലീം, അധ്യാപകരായ സി എം ശശി,എ ജനാര്‍ദ്ദനന്‍, കെ പി ഡെയ്‌സി, വിദ്യാര്‍ഥികളായ ജ്യോതിക ജെ എസ്, ദിയ ബിന്‍ജില എന്നിവര്‍ പങ്കെടുത്തു.