Connect with us

Kerala

ലാവ്‌ലിന്‍ കേസ്: നാലാമത്തെ ജഡ്ജിയും പിന്‍മാറി

Published

|

Last Updated

കൊച്ചി: ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ പ്രത്യേക സി ബി ഐ കോടതി ഉത്തരവിനെതിരെ സി ബി ഐ സമര്‍പ്പിച്ച റിവിഷന്‍ ഹരജി പരിഗണിക്കുന്നതില്‍ നിന്ന്  ജസ്റ്റിസ് എന്‍ കെ ബാലകൃഷ്ണന്‍ പിന്‍മാറി. കേസ് പരിഗണിക്കുന്നതില്‍ നിന്ന് പിന്‍മാറുന്ന നാലാമത്തെ ജഡ്ജിയാണ് ജസ്റ്റിസ് ബാലകൃഷ്ണന്‍.

ഇന്ന് നാല്‍പതാമത്തെ കേസ് ആയാണ് ലാവ്‌ലിന്‍ കേസ് പരിഗണിക്കേണ്ടിയിരുന്നത്. എന്നാല്‍ കോടതി നടപടികള്‍ ആരംഭിച്ച ഉടനെ കേസ് പരിഗണിച്ച ജഡ്ജി കേസ് പരിഗണിക്കുന്നതില്‍ നിന്ന് താന്‍ പിന്‍മാറുന്നതായി പിന്‍മാറുകയായിരുന്നു. ജസ്റ്റസ് ബാലകൃഷ്ണന്‍ പിന്‍മാറുമെന്ന് ഇന്നലെ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. താന്‍ ഒരു അഭിഭാഷക സംഘടനാ നേതാവിന്റെ ജൂനിയറായി പ്രാക്ടീസ് ചെയ്ത ആളാണെന്നും അതിനാല്‍ ഈ കേസ് പരിഗണിക്കുന്നതില്‍ തടസ്സങ്ങളുണ്ടെന്നും ജഡ്ജി പറയുകയായിരുന്നു.

ജഡ്ജിമാരുടെ പിന്‍മാറ്റത്തിനെതിരെ രൂക്ഷമായ വിമര്‍ശനമാണ് പല ഭാഗങ്ങളില്‍ നിന്നുമുണ്ടായത്. ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ഇതിനെതിരെ ഗവര്‍ണക്ക് കത്തയച്ചിരുന്നു. തന്റെ മുന്നില്‍ വരുന്ന ഏത് കേസും പാലിക്കാന്‍ ബാധ്യസ്തരായ ജഡ്ജിമാര്‍ കേസ് കേള്‍ക്കാന്‍ തയ്യാറാവാതെ പിന്‍മാറുന്നത് സത്യപ്രതിജ്ഞാ ലംഘനമാണെന്ന് കൃഷ്ണയ്യര്‍ കത്തില്‍ പറഞ്ഞിരുന്നു.

 

Latest