എസ് ജെ എം സില്‍വര്‍ ജൂബിലി പ്രഖ്യാപനമായി

Posted on: February 4, 2014 12:20 am | Last updated: February 3, 2014 at 11:21 pm

കോഴിക്കോട്: പഠനം, സംസ്‌കരണം, സേവനം എന്ന ശീര്‍ഷകത്തില്‍ സുന്നി ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലി പ്രഖ്യാപനം അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ നിര്‍വഹിച്ചു.
2014 ഫെബ്രുവരി-2015 ജനുവരി കാലയളവില്‍ ഇരുപത്തഞ്ചിന പദ്ധതികളുമായാണ് സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നത്. കലിക്കറ്റ് ടവറില്‍ നടന്ന പ്രഖ്യാപന സമ്മേളനത്തില്‍ എസ്‌ജെ എം പ്രസിഡന്റ് സയ്യിദ് അലി ബാഫഖി അധ്യക്ഷത വഹിച്ചു. എസ് എം എ സംസ്ഥാന പ്രസിഡന്റ് സയ്യിദ് ഇബ്‌റാഹീം ഖലീലുല്‍ ബുഖാരി സില്‍വര്‍ ജൂബിലി ലോഗോ പ്രകാശനം ചെയ്തു.
ഇ സുലൈമാന്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍, വി പി എം വില്യാപ്പള്ളി, കെ കെ അഹ്മദ് കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, തെന്നല അബൂഹനീഫല്‍ ഫൈസി, പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ്, ഡോ. എം അബ്ദുല്‍ അസീസ് ഫൈസി ചെറുവാടി, ഇ യഅ്ഖൂബ് ഫൈസി, വി എം കോയ മാസ്റ്റര്‍, സി എം യൂസുഫ് സഖാഫി എന്നിവര്‍ സംബന്ധിച്ചു.
നിര്‍ധനരായ അധ്യാപകര്‍ക്കുള്ള ഭവന നിര്‍മാണം, രോഗികളെ സഹായിക്കല്‍, മദ്‌റസാ നിര്‍മാണം, കാര്‍ഷിക ബോധവത്കരണം, മാതൃകാ അധ്യാപകരെ ആദരിക്കല്‍, ലഹരി മുക്ത ഗ്രാമം തുടങ്ങിയ പദ്ധതികളാണ് സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നടപ്പാക്കുന്നത്.