വിദേശത്ത് നിന്ന് അനുശോചന പ്രവാഹം

    Posted on: February 3, 2014 11:18 pm | Last updated: February 3, 2014 at 11:18 pm

    ullal 2കോഴിക്കോട്: സയ്യിദ് വംശത്തിലെ കാരണവരും പണ്ഡിതവര്യരുമായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് അബ്ദുര്‍റഹിമാന്‍ അല്‍ബുഖാരിയുടെ നിര്യാണത്തില്‍ അനുശോചന പ്രവാഹം തുടരുന്നു.
    വിദേശ പണ്ഡിത പ്രമുഖരും ദേശീയ നേതാക്കളുമുള്‍പ്പെടെ നിരവധി പേര്‍ അനുശോചനം അറിയിച്ചു. സയ്യിദ് അബ്ബാസ് മാലികി, (മക്ക), സയ്യിദ് ഉമര്‍ ജീലാനി (മക്ക), ഡോ. ഉമര്‍ കാമില്‍ (ജിദ്ദ), ഡോ. ഫരീദ് മൈമനി (മദീന), സയ്യിദ് ഹാഷിം അല്‍ സീനി (മദീന), സയ്യിദ് സ്വബാഹ് റിഫാഈ (ഇസ്താംബൂള്‍, തുര്‍ക്കി) സയ്യിദ് അലിയ്യുല്‍ ഹാശിമി (അബൂദബി), ഡോ. അഹ്മദ് ഖസ്‌റജി (അബൂദബി), ഡോ. അഹ്മദ് ശൈബാനി (ദുബൈ), അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് അല്ലാമാ ളിയാഉല്‍ മുസ്ത്വഫ (യു പി), അബ്ദുസ്സത്താര്‍ ഹമദാനി (ഗുജറാത്ത്), എം കെ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. എം എ യൂസുഫലി, ഡോ. മുഹമ്മദലി (ഗള്‍ഫാര്‍), ഡോ. കാസിം (ദുബൈ) തുടങ്ങിയ മത സാമൂഹിക നേതാക്കളും അനുശോചനമറിയിച്ചു