ജന്‍ലോക്പാല്‍ ബില്ലിന് ഡല്‍ഹി മന്ത്രിസഭയുടെ അംഗീകാരം

Posted on: February 3, 2014 7:41 pm | Last updated: February 4, 2014 at 12:05 am

aapന്യൂഡല്‍ഹി: ജന്‍ലോക്പാല്‍ ബില്ലിന് ഡല്‍ഹി മന്ത്രിസഭ അംഗീകാരം നല്‍കി. മുഖ്യമന്ത്രിയും, മന്ത്രിമാരും,എംഎല്‍എമാരും ബില്ലിന് പരിധിയില്‍ വരും. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. അഴിമതി കുറ്റം തെളിഞ്ഞാല്‍ ശക്തമായ ശിക്ഷയാണ് ബില്ലില്‍ നിര്‍ദേശിക്കുന്നത്. ഈ മാസം 16ന് നടക്കുന്ന നിയമസഭയുടെ പ്രത്യേക സമ്മേളനത്തില്‍ ബില്‍ പാസ്സാക്കാനാകും. ഇതിന് ശേഷം ലഫ്.ഗവര്‍ണര്‍ നജീബ് ജുങ്ങിനും രാഷ്ട്രപതിക്കും അന്തിമാനുമതിക്കായി ബില്‍ അയച്ചുകൊടുക്കും. അധികാരത്തിലെത്തിയാല്‍ 15 ദിവസത്തിനകം ജനലോക്പാല്‍ ബില്‍ പാസ്സാക്കുമെന്നായിരുന്നു ആം ആദ്മി പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം.