രമയുടെ നിരാഹാരം യു ഡി എഫിന്റെ തിരക്കഥയെന്ന് പിണറായി വിജയന്‍

Posted on: February 3, 2014 1:01 pm | Last updated: February 3, 2014 at 1:28 pm

PINARAYI VIJAYANകൊച്ചി: ടി പി ചന്ദ്രശേഖരന്റെ ഗൂഢാലോചന പുറത്തുകൊണ്ടു വരാന്‍ കെ കെ രമ നടത്തുന്ന നിരാഹാരം യു ഡി എഫ് തിരക്കഥ പ്രകാരമാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. ഇത്തരമൊരു നാടകത്തില്‍ എല്‍ ഡി എഫ് ഒലിച്ചുപോവില്ലെന്നും പിണറായി പറഞ്ഞു.

ടി പി പ്രതികളെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റിയതിനെയും പിണറായി ഇന്നലെ വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ടെന്നായിരുന്നു പിണറായി ഇന്നലെ പറഞ്ഞത്.

ALSO READ  മുഖ്യമന്ത്രി പങ്കെടുക്കുന്ന ബഹുജന സംഗമം ബുധനാഴ്ച കൊല്ലത്ത്