പെട്രോള്‍ പമ്പുകള്‍ ഫെബ്രുവരി 10ന് അടച്ചിടും

Posted on: February 3, 2014 12:58 pm | Last updated: February 3, 2014 at 1:29 pm

petrol pumb dubaiകൊച്ചി: ഈ മാസം 10ന് സംസ്ഥാനത്തെ പെട്രോള്‍ പമ്പുകള്‍ അടച്ചിടുമെന്ന് ഓള്‍ കേരളാ ഫെഡറേഷന്‍ ഓഫ് പെട്രോളിയം ട്രേഡേഴ്‌സ് തീരുമാനിച്ചു. 24 മണിക്കൂറാണ് പമ്പുകള്‍ അടച്ചിടുക. പമ്പുകള്‍ ഈ മാസം 18നും 19നും വീണ്ടും അടച്ചിടുമെന്നും സംഘടന അറിയിച്ചു. കമ്മീഷന്‍ വര്‍ധിപ്പിക്കാത്തതിലും പുതിയ പമ്പുകള്‍ നിയന്ത്രണമില്ലാതെ അനുവദിക്കുന്നതിലും പ്രതിഷേധിച്ചാണ് സമരം.