Connect with us

Kasargod

ജില്ലയില്‍ ഗൃഹശ്രീ പദ്ധതി നടപ്പാക്കുന്നു

Published

|

Last Updated

കാസര്‍കോട്: സംസ്ഥാന സര്‍ക്കാറിന്റെ പാര്‍പ്പിട നയത്തിന്റെ ഭാഗമായി എല്ലാവര്‍ക്കും വീട് എന്ന ആശയം പ്രാവര്‍ത്തികമാക്കാനായി ഭവന നിര്‍മാണ ബോര്‍ഡ് ഗൃഹശ്രീ ഭവന പദ്ധതി നടപ്പാക്കുന്നു. കഴിഞ്ഞ ബജറ്റി ല്‍ ഇതിന് വേണ്ടി പത്തരകോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.
സ്വന്തമായി രണ്ടോ മൂന്നോ സെന്റ് ഭൂമിയെങ്കിലും കൈവശമുള്ള ദുര്‍ബല വിഭാഗത്തില്‍പെട്ടവര്‍ക്കും താഴ്ന്നവിഭാഗത്തില്‍പെട്ടവര്‍ക്കും സന്നദ്ധ സംഘടനകള്‍, എന്‍ ജി ഒ, കാരുണ്യ പ്രവര്‍ത്തകരായ വ്യക്തികള്‍ എന്നിവയുടെ സഹായത്തോടുകൂടി വിട് നിര്‍മിക്കുന്നതിന് സര്‍ക്കാര്‍ സബ്‌സിഡി നല്‍കുന്ന പദ്ധതിയാണിത്. പത്ത് ശതമാനം എസ് സി, എസ് ടിക്ക് വേണ്ടി നീക്കിവച്ചിട്ടുണ്ട്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവര്‍ക്ക് 30 മുതല്‍ 40 ചതുരശ്രമീറ്റര്‍ വരെ തറ വിസ്തീര്‍ണത്തിന് സര്‍ക്കാര്‍ രണ്ട് ലക്ഷം രൂപ സബ്‌സിഡിയും സന്നദ്ധ സംഘടനകള്‍, എന്‍ ജി ഒ എന്നിവ ഒരു ലക്ഷം രൂപയും ഗുണഭോക്തൃവിഹിതം ഒരു ലക്ഷം രൂപ അടക്കം നാലുലക്ഷം രൂപയാണ് വകയിരുത്തിയിട്ടുള്ളത്.
തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നിന്നു നിര്‍മാണ അനുമതി ലഭിക്കുന്നതിന് ആവശ്യമായ നടപടികളും വാങ്ങണം. പണി പൂര്‍ത്തിയാക്കിയാല്‍ ഇത് സംബന്ധിച്ച് സര്‍ട്ടിഫിക്കറ്റ് ഭവന നിര്‍മാണ ബോര്‍ഡിന് കൈമാറണം. ഇത്തരം പദ്ധതികളില്‍ നിര്‍മിക്കുന്ന വീടുകള്‍ 15 വര്‍ഷം വരെ വില്‍ക്കാനോ കൈമാറ്റം ചെയ്യാനോ പാടില്ല.
സംസ്ഥാനത്ത് 336 സംഘടനകളും 304 വ്യക്തികളും ചേര്‍ന്ന് 10,227 വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്യാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. സമൂഹത്തിന്റെ വിവിധ തുറകളിലുള്ള സന്നദ്ധ സംഘടനകള്‍, സമുദായ സംഘടനകള്‍, വ്യക്തികള്‍ എന്നിവരാണ് ഇതിന് വേണ്ടുന്ന സഹായം ചെയ്യുന്നതെന്ന് ഭവന നിര്‍മാണ ബോര്‍ഡ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി എം സേവ്യര്‍ സില്‍സണ്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. കെ ഷീബയും സംബന്ധിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 284788 നമ്പറില്‍ ബന്ധപ്പെടണം. വെബ്‌സൈറ്റ് ww w.kshb.kerala.gov.in

Latest