സ്പാനിഷ് ലീഗ്: അതലറ്റികോ മുന്നില്‍

Posted on: February 3, 2014 6:31 am | Last updated: February 4, 2014 at 12:04 am

ronaldo red

മാഡ്രിഡ്: ലാലിഗയില്‍ ബാഴസലോണയെ മറികടന്ന് അത്‌ലറ്റികോ മാഡിഡ് മുന്നിലെത്തി. റയല്‍ സോസീഡാഡിനെ എതിരില്ലാത്ത നാലു ഗോളിന് തോല്‍പ്പിച്ചാണ് അത്‌ലറ്റികോ ലീഗില്‍ മുന്നിലെത്തിയത്. വിയ്യ, മിറാന്‍ഡ, ഡീഗോ കോസ്റ്റ, റിബാസ് ഡി ക്യൂന എന്നവരാണ് ഗോളുകള്‍ നേടിയത്. 22 കളികളില്‍ നിന്ന് അത്‌ലറ്റികോ 57 പോയിന്റ് നേടിയപ്പോള്‍ 22 കളികളില്‍ നിന്ന് 54 പോയിന്റാണ് ബാഴ്‌സയുടെ സമ്പാദ്യം. കഴിഞ്ഞ ദിവസം വലന്‍സിയയോട് തോറ്റതാണ് ബാഴ്‌സക്ക് തിരിച്ചടിയായത്.

അതേസമയം കരുത്തരായ റയല്‍ മാഡ്രിഡ് അത്‌ലറ്റികോ ബില്‍ബാവോയുമായി സമനില വഴങ്ങി. സൂപ്പര്‍ താരം ക്രിസ്ത്യാനോ റൊണാള്‍ഡോ ചുവപ്പ് കാര്‍ഡ് കണ്ട മത്സരത്തില്‍ ഏറെ വിയര്‍ത്താണ് ദുര്‍ബലരായ ബില്‍ബാവോയെ പിടിച്ചുകെട്ടാന്‍ റയലിനായത്. 22 കളികളില്‍ 53 പോയിന്റുമായി മൂന്നാം സ്ഥാനത്താണ് മാഡ്രിഡ്. ഇവരുമായി പോയിന്റ് നിലയില്‍ ഏറെ പിന്നിലാണെങ്കിലും 42 പോയിന്റുമായി നാലാം സ്ഥാനത്താണ് ബില്‍ബാവോ.