കെ പി സി സി പ്രസിഡന്റ്: തീരുമാനം ഇന്നുണ്ടായേക്കും

Posted on: February 3, 2014 6:03 am | Last updated: February 4, 2014 at 12:04 am

Congressന്യൂഡല്‍ഹി: കെ പി സി സിയുടെ പുതിയ അമരക്കാരനെ ഇന്നു പ്രഖ്യാപിച്ചേക്കും. എ ഐ സി സി വൃത്തങ്ങളാണ് ഇക്കാര്യത്തില്‍ സൂചന നല്‍കിയത്. ഇക്കാര്യത്തില്‍ ഹൈക്കമാന്റിന് ഉചിതമായ തീരുമാനമെടുക്കാമെന്ന് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും കഴിഞ്ഞദിവസം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

നിലവില്‍ സ്പീക്കറായ ജി കാര്‍ത്തികേയനാണ് കെ പി സി സി പ്രസിഡന്റ് സ്ഥാനത്തേക്ക് സജീവമായി പരിഗണനയിലുള്ളത്. എന്നാല്‍ മുന്‍ സ്പീക്കര്‍ വി എം സുധീരന്റെ പേരും സ്ഥാനത്തേക്ക് കാര്യമായി പരിഗണിക്കപ്പെടുന്നുണ്ട്. വി ഡി സതീശന്‍ എം എല്‍ എയെയും നേരത്തെ പരിഗണിച്ചിരുന്നെങ്കിലും ഇപ്പോള്‍ സജീവമല്ല.

കെ പി സി സി പ്രസിഡന്റിനെ തീരുമാനിച്ചുകഴിഞ്ഞുവെന്നും ഇത് പ്രഖ്യാപിക്കേണ്ട താമസം മാത്രമേ ഉള്ളൂവെന്നും എ ഐ സി സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക്ക് കഴിഞ്ഞദിവസം ആലുവയില്‍ പറഞ്ഞിരുന്നു.