തമിഴ്‌നാട്ടില്‍ സി പി ഐ-എ ഐ എ ഡി എം കെ സഖ്യം

Posted on: February 2, 2014 6:33 pm | Last updated: February 2, 2014 at 9:37 pm

ചെന്നൈ: വരുന്ന ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ ജയലളിതയുടെ എ ഐ എ ഡി എം കെയും സി പി ഐയും സഖ്യമുണ്ടാക്കാന്‍ തീരുമാനിച്ചു. മുതിര്‍ന്ന സി പി ഐ നേതാവ് എ ബി ബര്‍ദനുമായി ജയലളിത നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യം തീരുമാനമായത്.

എന്നാല്‍ ജയലളിതയെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാക്കണമെന്ന എ ഐ ഡി എ എം കെ യുടെ ആവശ്യം ചൂണ്ടിക്കാട്ടിയപ്പോള്‍ അത്തരം കാര്യങ്ങള്‍ പിന്നീട് തീരുമാനിക്കുമെന്ന് ബര്‍ദന്‍ അറിയിച്ചു. മൂന്നാം മുന്നണിയുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് പ്രകാശ് കാരാട്ടുമായി നാളെ കൂടിക്കാഴ്ച നടത്തുമെന്ന് ജയലളിത അറിയിച്ചു.