രഞ്ജി ട്രോഫി കിരീടം കര്‍ണാടകക്ക്

Posted on: February 2, 2014 5:45 pm | Last updated: February 4, 2014 at 12:04 am

ranji

ഹൈദരാബാദ്: രഞ്ജി ട്രോഫി ക്രിക്കറ്റ് കിരീടം കര്‍ണാടക നേടി. മഹാരാഷ്ട്രയെ ഏഴു വിക്കറ്റിന് കീഴടക്കിയാണ് കര്‍ണാടകയുടെ ഏഴാം കിരീടനേട്ടം. 157 റണ്‍സായിരുന്നു രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റിംഗിനിറങ്ങിയ കര്‍ണാടകക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഇത് മൂന്നു വിക്കറ്റ് നഷ്ടത്തില്‍ കര്‍ണാടക നേടി. റോബിന്‍ ഉത്തപ്പ (35), അമിത് വര്‍മ(38) എന്നിവര്‍ രണ്ടാമിന്നിംഗ്‌സില്‍ കര്‍ണാടകക്ക് വേണ്ടി തിളങ്ങി. കര്‍ണാടകയുടെ ഒന്നാമിന്നിംഗ്‌സില്‍ ലോകേഷ് രാഹുലും ഗണേഷ് സതീഷും സെഞ്ച്വറികള്‍ നേടിയിരുന്നു. ലോകേഷ് രാഹുലാണ് കളിയിലെ കേമന്‍.