ഐ സി എഫ് പ്രവര്‍ത്തകര്‍ സഊദിയില്‍ വാഹനാപകടത്തില്‍ മരിച്ചു

Posted on: February 1, 2014 10:00 pm | Last updated: February 1, 2014 at 10:00 pm
icf workers
അബ്ദുല്‍റഷീദും സുലൈമാനും

റിയാദ് : സഊദിയില്‍ വാഹനാപകടത്തില്‍ ബന്ധുക്കള്‍ മരിച്ചു. കോഴിക്കോട് ജില്ലയിലെ മാവൂര്‍ വെളളലശ്ശേരി അബ്ദുല്ലയുടെ മകന്‍ സുലൈമാന്‍ (27), കുതിരാടം അബ്ദുല്ലയുടെ മകന്‍ അബ്ദുറഷീദ് (25) എന്നിവരാണ് മരിച്ചത്. ഇസ്ലാമിക് കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ (ഐ സി എഫ് ) റിയാദ് ഉമ്മുല്‍ ഹമാം യൂനിറ്റ് ജനറല്‍ സെക്രട്ടറി ആണ് മരണപ്പെട്ട സുലൈമാന്‍. അബ്ദുല്‍ റഷീദ് അതെ യൂണിറ്റിലെ മെമ്പറാണ്.

ഖസീംമദീന ഹൈവേയില്‍ ശനിയാഴ്ച രാവിലെ ഏഴരയോടെയാണ് അപകടം. വാഹനം ഓടിച്ചിരുന്ന ബന്ധുവും മാവൂര്‍ സ്വദേശിയുമായ നാസറിനെ പരുക്കുകളോടെ ഉഖ്‌ലത് സുഖ്ര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദീനയില്‍ സന്ദര്‍ശനം നടത്തി ശേഷം റിയാദിലേക്ക് മടങ്ങും വഴിയാണ് അപകടം. മൃതദേഹങ്ങള്‍ അല്‍റസ് ആശുപത്രി മോര്‍ച്ചറിയില്‍.

മൃതദേഹങ്ങള്‍ വീണ്ടെടുക്കുന്ന നടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനായി ഇരുവരുടെയും ബന്ധുവും റിയാദ് ഐ സി എഫ് പ്രവര്‍ത്തകനുമായ റസാക്ക് മാവൂരിനോടൊപ്പം ബുറൈദ ഐ സി എഫിന്റെയും ആര്‍ എസ് സി യുടെയും നേതാക്കള്‍ സംഭവ സ്ഥലത്തേക്ക് തിരിച്ചു.