പ്രവാചക സ്‌നേഹം വിശ്വാസത്തിന്റെ കാതല്‍: ലത്വീഫ് സഅദി

Posted on: February 1, 2014 8:25 pm | Last updated: February 1, 2014 at 8:25 pm

20140131_210737ദുബൈ: തിരുനബി(സ) തങ്ങളോടുള്ള പരിപൂര്‍ണ സ്‌നേഹം സത്യ വിശ്വാസിക്ക് ഒഴിച്ചു കൂടാനാവാത്തതാണെന്നും വിശ്വാസത്തിന്റെ പരിപൂര്‍ണതക്ക് അത് അത്യന്താപേക്ഷിതമാണെന്നും പ്രമുഖ പണ്ഡിതനും ഹോളി ഖുര്‍ആന്‍ അവാര്‍ഡ് പ്രഭാഷകനുമായ അബ്ദുല്ലത്വീഫ് സഅദി പഴശ്ശി പറഞ്ഞു. സഅദിയ്യ ഇന്ത്യന്‍ സെന്റര്‍ ഖിസൈസില്‍ സംഘടിപ്പിച്ച ജാമിഅ സഅദിയ്യ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
ആധുനിക ലോകത്തെ മിക്ക പ്രശ്‌നങ്ങള്‍ക്കുമുള്ള പരിഹാരം വിശ്വാസത്തിലേക്കും തിരുനബി(സ)യുടെ ചര്യയിലേക്കും മടങ്ങല്‍ മാത്രമാണെന്നും വര്‍ത്തമാന കാലത്ത് തിരുനബി(സ)യുടെ കാഴ്ചപ്പാടുകള്‍ക്കും ഉപദേശങ്ങള്‍ക്കുമുള്ള പ്രസക്തി വര്‍ധിച്ച് വരികയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നൂറുകണക്കിനു വിശ്വാസികളാല്‍ പ്രൗഢമായ സദസ് ദുബൈ മതകാര്യ വകുപ്പ് പ്രതിനിധി അബ്ദുല്ല മുഹമ്മദ് അല്‍ ഹാശിമി ഉദ്ഘാടനം ചെയ്തു. ദുബൈ സഅദിയ്യ മാനേജര്‍ അഹ്മദ് മുസ്‌ലിയാര്‍ മേല്‍പറമ്പ്, പ്രസിഡന്റ് സയ്യിദ് ശംസുദ്ദീന്‍ ബാ അലവി, അബ്ദുല്‍ ഖാദിര്‍ സഅദി കൊല്ലമ്പാടി, അബ്ദുല്‍ ഗഫാര്‍ സഅദി, നിസാര്‍ തളങ്കര, ഹാഫിള് സഅദി, പുന്നക്കന്‍ മുഹമ്മദലി തുടങ്ങിയവര്‍ പ്രസംഗിച്ചു.