സന്തോഷ് ട്രോഫി: കേരളം ആന്‍ഡമാന്റെ വല നിറച്ചു (17-0)

Posted on: February 1, 2014 7:42 pm | Last updated: February 2, 2014 at 4:47 pm

santhosh trophyചെന്നൈ: സന്തോഷ് ട്രോഫി ഫുട്ബാള്‍ ടൂര്‍ണമെന്റിന്റെ ദക്ഷിണമേഖലാ യോഗ്യതാറൗണ്ടിലെ മൂന്നാം മത്സരത്തില്‍ കേരളത്തിന് തകര്‍പ്പന്‍ ജയം. ആന്‍ഡമാന്‍ നിക്കോബാറിനെ 17 ഗോളിനാണ് കേരളം തകര്‍ത്തത്. ഷിബിന്‍ലാല്‍ അഞ്ചും സുഹൈര്‍ നാലും ഗോളുകള്‍ നേടി. ആദ്യമത്സരത്തില്‍ തമിഴ്‌നാടിനോട് തോറ്റെങ്കിലും രണ്ടാം മത്സരത്തില്‍ ആന്ധ്രയോട് കേരളം ജയിച്ചിരുന്നു.