ഡല്‍ഹിയില്‍ എട്ട് കോടി കവര്‍ച്ച: മൂന്ന് പേര്‍ പിടിയില്‍

Posted on: February 1, 2014 2:52 pm | Last updated: February 1, 2014 at 2:52 pm

delhi-car-robbery-360ന്യൂഡല്‍ഹി: സൗത്ത് ഡല്‍ഹിയില്‍ പട്ടാപ്പകല്‍ കാര്‍ യാത്രക്കാരനായ വ്യാപാരിയുടെ എട്ട്‌കോടി കവര്‍ന്ന സംഘത്തിലെ മൂന്ന്‌പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഹരിയാനയില്‍ നിന്നുള്ള സംഘമാണ് അറസ്റ്റിലായതെന്നാണ് സൂചന. രാജേഷ് കല്‍റ ചൊവ്വാഴ്ച ബാങ്കില്‍ നിക്ഷേപിക്കാനായി കൊണ്ടുപോകുകയായിരുന്ന പണമാണ് വാഗണ്‍ ആര്‍ കാറിലെത്തിയ സംഘം തോക്കുചൂണ്ടി മോഷിടിച്ചത്. വ്യാപാരിയുടെ കാറും സംഘം അപഹരിച്ചു. കാര്‍ പിന്നീട് പോലീസ് കണ്ടെത്തിയിരുന്നു.

മോഷ്ടിക്കപ്പെട്ടത് 15 കോടി രൂപയാണെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 2000ലെ വാതുവെപ്പില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്നും സംശയിക്കപ്പെടുന്നു. വാതുവെപ്പ് സംഘത്തിന് കൈമാറാനായി കൊണ്ടുപോകുകയായിരുന്നു തുക എന്നാണ് പോലീസ് സംശയിക്കുന്നത്.