ആയിരങ്ങളുടെ സാന്നിധ്യത്തില്‍ ടെക്‌നോറിയം ഗ്രാന്റ് മസ്ജിദിന് ശിലയിട്ടു

Posted on: February 1, 2014 12:28 am | Last updated: February 1, 2014 at 12:28 am

മലപ്പുറം: മഅ്ദിന്‍ അക്കാദമിയുടെ കീഴിലുള്ള ടെക്‌നോറിയം പദ്ധതിയുടെ ഭാഗമായി നിര്‍മിക്കുന്ന ടെക്‌നോറിയം ഗ്രാന്റ് മസ്ജിദിന് പ്രമുഖ സാദാത്തുക്കളും പണ്ഡിതരും ഉമറാക്കളും ചേര്‍ന്ന് ശിലയിട്ടു. അന്താരാഷ്ട്ര പ്രശസ്ത സര്‍വകലാശാലയുടെ പിന്തുണയോടെയുള്ള വിദ്യാകേന്ദ്രങ്ങളുടെയും പഠന ഗവേഷണ സ്ഥാപനങ്ങളുടെയും ചാരത്താണ് മസ്ജിദും റിസര്‍ച്ച് ലൈബ്രറിയുമുള്‍ക്കൊള്ളുന്ന പുതിയ പദ്ധതി സ്ഥാപിക്കുന്നത്. സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, സയ്യിദ് പൂക്കോയ തങ്ങള്‍ തലപ്പാറ, സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി, സയ്യിദ് ശറഫുദ്ദീന്‍ ജമലുല്ലൈലി ചേളാരി, സയ്യിദ് ഹബീബ് കോയ തങ്ങള്‍ കുവൈത്ത്, സയ്യിദ് അന്‍വര്‍ ശിഹാബ് പാണക്കാട്, സയ്യിദ് പൂക്കോയ തങ്ങള്‍ പാപ്പിനിപ്പാറ, സയ്യിദ് അബ്ദുറഹ്മാന്‍ മുല്ലക്കോയ തങ്ങള്‍, സയ്യിദ് ശിഹാബുദ്ദീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ഹുസൈന്‍ അസ്സഖാഫ്, സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സമസ്ത ഉപാധ്യക്ഷന്‍ ഇ സുലൈമാന്‍ മുസ്‌ലിയാര്‍, എസ് വൈ എസ് സംസ്ഥാന പ്രസിഡണ്ട് പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, എസ് എസ് എഫ് സംസ്ഥാന പ്രസിഡണ്ട് അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, ശാഹുല്‍ ഹമീദ് ബാവല്‍ മലേഷ്യ, പൊന്മള മുഹ്‌യിദ്ദീന്‍കുട്ടി ബാഖവി, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, അലവി സഖാഫി കൊളത്തൂര്‍, സൈതലവി മാസ്റ്റര്‍ ചെങ്ങര, മുസ്ഥഫ മാസ്റ്റര്‍ കോഡൂര്‍, പി.കെ ബാവ മുസ്‌ലിയാര്‍ ക്ലാരി, ബാവഹാജി തലക്കടത്തൂര്‍, അബ്ദുന്നാസിര്‍ ഹാജി ഓമച്ചപ്പുഴ, സീനത്ത് അബ്ദുറഹ്മാന്‍ ഹാജി തുടങ്ങി 313 പ്രമുഖരാണ് ശിലാസ്ഥാപന കര്‍മത്തിന് നേതൃത്വം നല്‍കിയത്. തുടര്‍ന്ന് നടന്ന സ്വലാത്ത് മജ്‌ലിസിനും സയ്യിദ് അഹ്മദുല്‍ ബുഖാരി ആണ്ട് നേര്‍ച്ചക്കും സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കി. പരിപാടിക്കെത്തിച്ചേര്‍ന്ന വിശ്വാസികള്‍ക്ക് അന്നദാനം നടത്തി.