Connect with us

Gulf

മുഹമ്മദ് അഹ്‌സനി ഇനി നാട്ടില്‍

Published

|

Last Updated

ഷാര്‍ജ: പതിനെട്ട് വര്‍ഷത്തെ പ്രവാസത്തിന് വിരാമമിട്ട് മുഹമ്മദ് അഹ്‌സനി നാട്ടിലേക്ക്. മലപ്പുറം കുഴിപ്പുറം തെക്കരകത്ത് മുഹമ്മദ് അഹ്‌സനി 1996 ലാണ് യു എ ഇയിലെത്തിയത്. റാസല്‍ ഖൈമയില്‍ പള്ളി ഇമാമായിട്ടായിരുന്നു സേവനം തുടങ്ങിയത്.
ആറ് മാസത്തിനു ശേഷം ഷാര്‍ജയിലെത്തി ടൈപ്പിംഗ് സെന്ററില്‍ ഒന്നര വര്‍ഷത്തോളം ജോലി ചെയ്തു. ഈ കാലയളവില്‍ തന്നെ ഷാര്‍ജയില്‍ സഅദിയ്യ ഓര്‍ഗനൈസറായും പ്രവര്‍ത്തിച്ചു. പിന്നീട് മര്‍കസു സ്സഖാഫത്തി സ്സുന്നിയ്യ ഷാര്‍ജ ഓര്‍ഗനൈസറായി. 15 വര്‍ഷത്തോളമായി ഈ സേവനം നിര്‍വ്വഹിച്ചു വരികയാണ് അദ്ദേഹം.
ഷാര്‍ജ സെന്‍ട്രല്‍ എസ് വൈ എസ് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് കമ്മിറ്റിയുടെ നിരവധി സംരംഭങ്ങളില്‍ മുഖ്യ ഭാരവാഹിത്വം തുടങ്ങി വ്യത്യസ്ഥ മേഖലകളില്‍ വ്യക്തി മുദ്ര പതിപ്പിച്ച അഹ്‌സനി നിലവില്‍ ഐ സി എഫ് -യു എ ഇ നാഷണല്‍ കൗണ്‍സില്‍ മെമ്പറാണ്. ഷാര്‍ജയിലെത്തിയതു മുതല്‍ സുന്നീ സെന്ററിലാണ് താമസം.
അഹ്‌സനിക്ക് മൂന്ന് പെണ്‍കുട്ടികളടക്കം അഞ്ച് കുട്ടികളുണ്ട്. മൂത്ത പെണ്‍കുട്ടിയെ വിവാഹം ചെയ്തയക്കാനായതും സ്വന്തമായി വീട് വെക്കാനായതും പ്രവാസം കൊണ്ടുണ്ടായ നേട്ടമാണെന്ന് അദ്ദേഹം പറഞ്ഞു.
നാട്ടില്‍ ഒ കെ ഉസ്താദിന്റെ നിര്‍ദേശ പ്രകാരം താനൂര്‍ വലിയ പള്ളി, കൊണ്ടോട്ടി ബുഖാരി ദഅ്‌വ കോളേജ് ഇവിടങ്ങളില്‍ സേവനം അനുഷ്ടിച്ച അഹ്‌സനിയുടെ ശിഷ്യ ഗണങ്ങളില്‍ എസ് എസ് എഫ് സംസ്ഥാന ഡെപ്യൂട്ടി പ്രസിഡന്റ് ഡോ. മുഹമ്മദ് ഫാറൂഖ് നഈമി, മുഹമ്മദ് ബാഖവി മാട്ടൂല്‍, ഷഫീഖ് ബുഖാരി കാന്തപുരം എന്നീ പ്രമുഖരും ഉള്‍പ്പെടുന്നു.
ഷാര്‍ജയുടെ വിവിധ ഭാഗങ്ങളില്‍ മതപഠന ക്ലാസുകള്‍ക്കും, സംഘടനാ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ക്കും
സിറാജ് ദിനപത്രത്തിന്റെ പ്രചാരണങ്ങള്‍ക്കും നേതൃത്വം നല്‍കിയ മുഹമ്മദ് അഹ്‌സനിക്ക് നാട്ടിലും പ്രാസ്ഥാനിക പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാവാണ് താലപര്യം.
അബ്ദുര്‍റഹ്മാനുബ്‌നു ഔഫ് മദ്‌റസ അധ്യാപകന്‍ കൂടിയായ മുഹമ്മദ് അഹ്‌സനിക്ക് സംഘടനാ കുടുംബങ്ങളും മദ്‌റസ വിദ്യാര്‍ഥികളും സുഹൃത്തുക്കളും യാത്രയയപ്പ് നല്‍കി.

---- facebook comment plugin here -----

Latest