Connect with us

Kerala

വിമുക്ത ഭടന്റെ വെടിയേറ്റ് രണ്ട് പേര്‍ക്ക് പരുക്ക്

Published

|

Last Updated

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിമുക്ത ഭടന്റെ വെടിയേറ്റ് രണ്ട് പേര്‍ക്ക് പരുക്കേറ്റു. വലിയ വിള സ്വദേശിയായ റിട്ടയേര്‍ഡ് കേണല്‍ ബര്‍ലിയാണ് വെടിവെച്ചത്. നാട്ടുകാരുമായുണ്ടായ തര്‍ക്കത്തെതുടര്‍ന്നാണ് സംഭവം. ബെര്‍ളിയെ പോലീസ് കസ്റ്റഡിയിലെടുത്തു. നാട്ടുകാരായ വെങ്കിടേശ്വര റാവു, മനോജ് എന്നിവര്‍ക്കാണ് പരുക്കേറ്റത്.പരിക്കേറ്റവരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു ബെര്‍ളിന്‍ ഓടിച്ച വാഹനം ഇടിച്ച് വഴിയാത്രക്കാരന് പരുക്കേറ്റിരുന്നു. ഇതിനെ തുടര്‍ന്ന് ബെര്‍ളിന്റെ വാഹനം തടഞ്ഞ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവെച്ചു. ഇതേതുടര്‍ന്നുണ്ടായ വാക്ക് തര്‍ക്കമാണ് വെടിവെപ്പില്‍ കലാശിച്ചത്.