സ്വവര്‍ഗരതി: വിധി പുനഃപരിശോധിക്കാനാവില്ലെന്ന് സുപ്രീംകോടതി

Posted on: January 28, 2014 3:28 pm | Last updated: January 28, 2014 at 3:28 pm

homosexualന്യൂഡല്‍ഹി: സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും സ്വവര്‍ഗ അനുരാഗികളുടെ സംഘടനകളും സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ എച്ച് എല്‍ ദത്തു, എസ് ജെ മുഖോപാധ്യായ എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്. ഹര്‍ജിക്കാരുടെ ആവശ്യങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് സുപ്രീംകോടതി ഹരജി തള്ളിയത്.

സ്വവര്‍ഗരതി നിയമവിരുദ്ധമാക്കിയ സുപ്രീംകോടതിയുടെ ഉത്തരവോടെ സ്വവര്‍ഗാനുരാഗികളായ ഒരുപറ്റം ജനങ്ങള്‍ ക്രിമിനലുകളായി പരിഗണിക്കപ്പെടുന്ന അവസ്ഥയാണെന്നും മൗലികാവകാശങ്ങളുടെ ലംഘനമാണിതെന്നുമായിരുന്നും സംഘടനകളുടെ വാദം.

ALSO READ  നീറ്റ്, ജെ ഇ ഇ പരീക്ഷകൾ നീട്ടിവെക്കാനാകില്ലെന്ന് സുപ്രീം കോടതി