സയ്യിദന്മാര്‍ അണിനിരന്ന മൗലിദ് ജല്‍സ ഭക്തി സാന്ദ്രമായി

Posted on: January 28, 2014 8:14 am | Last updated: January 28, 2014 at 8:14 am

തിരൂര്‍: കേരളത്തിലെ സയ്യിദന്‍മാരുടെയും പണ്ഡിതന്‍മാരുടെയും നേതൃത്വത്തില്‍ നടന്ന മദ്ഹുറസൂല്‍ സംഗമം പ്രവാചകപ്രേമികള്‍ക്ക് ആവേശമായി. പാണക്കാട് തറവാടില്‍ നിന്നും ബശീറലി ശിഹാബ് തങ്ങള്‍, മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവരും എത്തിയത് ചടങ്ങിന് മാറ്റേകി. മര്‍ഹൂം സയ്യിദ് അബ്ദുറഹിമാന്‍ ബാഫഖി തങ്ങളുടെ മകനായ സയ്യിദ് സൈനുല്‍ ആബിദീന്‍ ബാഫഖി തങ്ങളുടെ വസതിയില്‍ സംഘടിപ്പിച്ച മൗലിദ് ജല്‍സയും ഹുബ്ബുറസൂല്‍ സംഗമവുമാണ് പ്രവാചക കീര്‍ത്തനങ്ങളുടെയും പ്രഭാഷണ ശകലങ്ങളുടെയും അകമ്പടിയില്‍ ആത്മീയാനുഭൂതി ഉണര്‍ത്തിയത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തോളമായി തിരൂര്‍ നടുവിലങ്ങാടിയിലെ തങ്ങളുടെ വസതിയിലാണ് പരിപാടി സംഘടിപ്പിച്ച് വരുന്നത്. സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങളുടെ ഖിറാഅത്തോടെയാണ് പരിപാടി തുടങ്ങിയത്. ബുര്‍ദ്ദ, ദുആ മജ്‌ലിസ്, മൗലിദ്, അന്നദാനം എന്നിവയായിരുന്നു മുഖ്യപരിപാടികള്‍. കോട്ടൂര്‍ കുഞ്ഞമ്മു മുസ്‌ലിയാര്‍ ദുആക്ക് നേതൃത്വം നല്‍കി. വിവിധ പരിപാടികള്‍ക്ക് സയ്യിദ് അലിബാഫഖി തങ്ങള്‍, എളങ്കൂര്‍ മുത്തുക്കോയ തങ്ങള്‍, ഹബീബ് കോയ തങ്ങള്‍, ജമലുല്ലൈലി തങ്ങള്‍,സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍, സയ്യിദ് ഹുസൈന്‍ ബാഫഖി തങ്ങള്‍, ബാഖിര്‍ ശിഹാബ് തങ്ങള്‍, തൃശ്ശൂര്‍ കെ കെ എസ് തങ്ങള്‍, പൊന്‍മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, താനാളൂര്‍ അബ്ദുമുസ്‌ലിയാര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, വി പി എം ഫൈസി വില്യാപ്പള്ളി, ഹുസൈന്‍ സഖാഫി ചുള്ളിക്കോട്, എ പി അബ്ദുല്‍ഹഖീം അസ്ഹരി, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, റസാഖ് സഖാഫി വെള്ളിയാമ്പുറം,നാസര്‍ ഹാജി ഓമച്ചപ്പുഴ, അബ്ദുസ്സമദ് മുട്ടനൂര്‍ നേതൃത്വം നല്‍കി.