കോണ്‍ഗ്‌സ് തോറ്റാല്‍ ഉത്തരവാദി ഞാന്‍: രാഹുല്‍

Posted on: January 28, 2014 12:21 am | Last updated: January 27, 2014 at 11:24 pm

rahul gandhi..ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടാല്‍ അതിന്റെ ഉത്തരവാദിത്വം തനിക്കാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഗുജറാത്ത് കലാപത്തിന് പ്രേരണ നല്‍കിയത് നരേന്ദ്ര മോദി സര്‍ക്കാരാണ്. മോദിയുടെ നേതൃത്വത്തിലാണ് കലാപം നടന്നതെന്ന പ്രധാനമന്ത്രിയുടെ പരാമര്‍ശം വസ്തുതാപരമാണ്. സിഖ് വിരുദ്ധ കലാപത്തെയും ഗുജറാത്ത് കലാപത്തെയും ഒരുപോലെ കാണാനാകില്ല. സിഖ് വിരുദ്ധ കലപാത്തില്‍ കോണ്‍ഗ്രസുകാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടും. പാര്‍ട്ടിയില്‍ അഴിമതിക്കാരുണ്ടെങ്കില്‍ ശിക്ഷിക്കപ്പെടുമെന്നും രാഹുല്‍ പറഞ്ഞു. ടൈംസ് നൗ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് രാഹുലിന്റെ പരാമര്‍ശം. ജനങ്ങളിലേക്കെത്താന്‍ ആം ആദ്മി പാര്‍ട്ടിയുടെ വഴി നല്ലത്. രാഷ്ട്രീയ പാര്‍ട്ടികള്‍ക്കിടയില്‍ സമവായമുണ്ടായാല്‍ വിവരാവകാശ നിയമപരിധിയില്‍ പാര്‍ട്ടികളെ ഉള്‍പ്പെടുത്താന്‍ താന്‍ അനുകൂലിക്കുമെന്നും രാഹുല്‍ പറഞ്ഞു.