വി എസിന് സംഘടനാ പ്രശ്‌നമെന്ന് എം ശംസുദ്ദീന്‍; സംഘടനാ വിഷയമെന്ന് ഹംസയുടെ തിരുത്ത്

  Posted on: January 25, 2014 11:15 pm | Last updated: January 25, 2014 at 11:15 pm
  SHARE

  kaloപാലക്കാട്: വി എസ് അച്യുതാനന്ദന്റെ അഭാവത്തിന് സ്വാഗത പ്രസംഗത്തില്‍ കാരണം നിരത്തിയ അഡ്വ. എം ശംസുദ്ദീന്‍ എം എല്‍ എക്ക് നാക്ക് പിഴച്ചു. തിരുത്തുമായി എം ഹംസ എം എല്‍ എ എഴുന്നേറ്റു.
  സ്‌കൂള്‍ കലോത്സവത്തിന്റെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്യേണ്ടിയിരുന്നത് മലമ്പുഴ എം എല്‍ എ കൂടിയായ പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനായിരുന്നു. എന്നാല്‍ അദ്ദേഹം ചടങ്ങിനെത്തിയിരുന്നില്ല. തിരുവനന്തപുരത്ത് സി പി എം സംസ്ഥാന കമ്മറ്റി നടക്കുന്നതിനാലാണ് വി എസ് എത്താതിരുന്നത്.
  സമാപന സമ്മേളനത്തിന് സ്വാഗതം ആശംസിച്ച അഡ്വ. എം ശംസുദ്ദീന്‍ എം എല്‍ എ, അടിയന്തരമായ സംഘടനാ പ്രശ്‌നങ്ങള്‍ ഉള്ളതുകൊണ്ടാണ് വി എസ് എത്താത്തതെന്ന് അറിയിച്ചു.
  ഈ സമയം വേദിയിലുണ്ടായിരുന്ന എം ഹംസ എം എല്‍ എ, സംഘടനാ പ്രശ്‌നമല്ല വിഷയമെന്ന് തിരുത്തി എഴുന്നേല്‍ക്കുകയായിരുന്നു. ശംസുദ്ദീന്‍ സംഘടനാ വിഷയമെന്ന് തിരുത്തുകയും അത് തന്നെയാണ് ഉദ്ദേശിച്ചതെന്നും അറിയിച്ചു.
  കണ്ണൂരില്‍ ബി ജെ പി വിട്ടവര്‍ സി പി എമ്മിലേക്ക് വരുന്നതുമായി ബന്ധപ്പെട്ടും ടി പി ചന്ദ്രശേഖരന്‍ വിഷയത്തിലും പാര്‍ട്ടി നിലപാടുകള്‍ക്കെതിരായി അഭിപ്രായ പ്രകടനം നടത്തിയ വി എസിന്റെ നടപടി ചര്‍ച്ചയായ ദിവസമാണ് സംഘടനാ വിഷയമെന്ന് ശംസുദ്ദീന്റെ നാക്കില്‍ വന്നത്.

  LEAVE A REPLY

  Please enter your comment!
  Please enter your name here