അട്ടപ്പാടി വനമേഖലയില്‍ നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തുന്നു

Posted on: January 24, 2014 8:02 am | Last updated: January 24, 2014 at 8:02 am
SHARE

അഗളി: അട്ടപ്പാടി വനമേഖലയില്‍നിന്ന് ചന്ദനമരങ്ങള്‍ മുറിച്ചുകടത്തുന്നു. ഷോളയൂര്‍, പുതൂര്‍, മൂച്ചിക്കടവ് വനമേഖലയില്‍ വ്യാപകമായിരുന്ന ചന്ദനമോഷണം അഹാഡ്‌സിന്റെ വനവൃക്ഷത്തോട്ടത്തിലുമുണ്ടായി.
കഴിഞ്ഞ ഒരുമാസത്തിനിടയില്‍മാത്രം ഇവിടെനിന്ന് പത്തിലേറെ മരങ്ങള്‍ മുറിച്ചതായാണ് കാണുന്നത്. അട്ടപ്പാടി ഗവ കാളേജിന് സമീപത്തെ അഹാഡ്‌സിന്റെ പല്ലിയറ വനവൃക്ഷത്തോട്ടത്തിലാണിത്. 15 ഏക്കര്‍ വിസ്തൃതിയുള്ള ഇവിടെനിന്ന് അടുത്തകാലത്തായി വേരോടെ വന്‍മരങ്ങള്‍ പിഴുതുമാറ്റിയിട്ടുമുണ്ട്. കാട്ടുമൃഗങ്ങളില്‍നിന്ന് സംരക്ഷണത്തിനായി അഹാഡ്‌സ് നിര്‍മിച്ചിരുന്ന കമ്പിവേലികള്‍ ഭൂരിഭാഗവും തകര്‍ത്തു.
ശിരുവാണിപ്പുഴയുടെ സമീപത്തെ മലഞ്ചെരിവിലാണ് മരംമുറി കൂടുതലായും നടന്നിട്ടുള്ളത്. പാകമായതും കാതലുള്ളതുമായ ചുരുക്കം മരങ്ങേള നഷ്ടപ്പെട്ടിട്ടുള്ളൂ. തൈമരങ്ങള്‍പോലും അനാവശ്യമായി മുറിച്ചിട്ടിരിക്കുകയാണിവിടെ. ചില തൈമരങ്ങള്‍ വാളിന് പകുതി അറുത്ത് കാതല്‍ ഉണ്ടോയെന്നും പരിശോധിച്ചിട്ടുണ്ട്. 15 ഏക്കര്‍ വനഭൂമിയില്‍ അപരിചിതരുടെ വ്യക്തമായ സാന്നിധ്യം കണ്ടെത്താനാവുന്നുണ്ട്. മദ്യക്കുപ്പികളും ‘ക്ഷണസാധനങ്ങളും ഇവിടെ ഉപേക്ഷിക്കപ്പെട്ടിട്ടുണ്ട്. അട്ടപ്പാടി വനമേഖലയിലെ ചന്ദനമരസംരക്ഷണത്തിനായി നിയമിക്കപ്പെട്ടിട്ടുള്ള വാച്ചര്‍മാര്‍ക്ക് ഇതുവരെ മൂന്നുമാസത്തെ ശമ്പളം നല്‍കിയിട്ടില്ല. അഞ്ചുമാസത്തെ ജോലിചെയ്ത ഇവര്‍ക്ക് ക്രിസ്മസ്സിന് ഉത്സവബത്തപോലെ രണ്ടുമാസത്തെ ശമ്പളമാണ് കിട്ടിയത്. ആവശ്യമായ ജീവനക്കാരില്ലാത്തതിനാല്‍ വനേമഖലയില്‍ സ്ഥിരപരിശോധനകള്‍ ദുഷ്‌കരവുമാണ്. ചന്ദനമരങ്ങള്‍ മുറിച്ചുമാറ്റിയ സ്ഥലങ്ങളില്‍ ഒമ്മല സ്‌റ്റേഷന്‍ ഡെപ്യൂട്ടി റെയ്ഞ്ചര്‍ അബ്ദുള്‍റസാഖിന്റെ നേതൃത്വത്തില്‍ വനപാലകര്‍ പരിശോധന നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here