Connect with us

Malappuram

കൈത്താങ്ങായി 'പ്രതീക്ഷ'

Published

|

Last Updated

മലപ്പുറം: ജില്ലാ പഞ്ചായത്ത് നേതൃത്വം നല്‍കി നടപ്പിലാക്കി വരുന്ന “പ്രതീക്ഷ” പദ്ധതിയുടെ ഭാഗമായി കുട്ടികള്‍ക്കും അമ്മമാര്‍ക്കുമുള്ള തൊഴില്‍ പരിശീലന പദ്ധതിയുടെ സ്‌ക്രീനിംഗ് തുടങ്ങി.
18 വയസ്സിന് താഴെയുള്ള ശാരീരിക-മാനസിക വൈകല്യമുള്ള കുട്ടികള്‍ക്കാണ് “പ്രതീക്ഷ” പദ്ധതി തുടങ്ങിയത്. ജില്ലയിലെ 26 കേന്ദ്രങ്ങളിലായി ആരംഭിച്ച പ്രതീക്ഷ ഡെ കെയര്‍ കേന്ദ്രങ്ങളിലുടെയാണ് കുട്ടികള്‍ക്കും അമ്മമാര്‍ക്കും തൊഴില്‍ പരിശീലനം നല്‍കുന്നത്.
തയ്യല്‍, എംബ്രോയ്ഡറി, ഫാഷന്‍ ഡിസൈനിംഗ്്, ആഭരണ നിര്‍മാണം എന്നിവയിലാണ് പരിശീലനം. പരിശീലനത്തിന് ജില്ലാ പഞ്ചായത്ത് സ്ഥാപനമായ എം ഐ ഇ ഡി നേതൃത്വം നല്‍കും.
ജീവതത്തില്‍ വീട്ടിനകത്തും നിന്നും പുറത്തേക്ക് വരാത്ത കുട്ടികള്‍ വരെ പ്രതീക്ഷ ഡേ കെയര്‍ സെന്ററുകളിലെത്തുന്നുണ്ട്. നടക്കാന്‍ ശ്രമിക്കാതെ ഒതുങ്ങി കഴിഞ്ഞിരുന്ന കുട്ടികള്‍ പിടിച്ചു നടക്കാന്‍ തുടങ്ങിയതായും തീരെ സംസാരിക്കാതിരുന്ന കുട്ടികള്‍ വാക്കുകള്‍ പറയാന്‍ തുടങ്ങിയതായും അമ്മമാര്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. മറ്റ് കുട്ടികളുമായി കളിക്കാനും ഇടപഴകാനുമുള്ള അവസരം സൃഷ്ടിക്കുന്നതിനാണ് പ്രതീക്ഷ ഡേ കെയര്‍ സെന്റര്‍റുകള്‍ സ്‌കൂളുകളോടു ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചത്. ഡേ കെയര്‍ സെന്റ്ര്‍ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പഞ്ചായത്തുകളിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ സ്‌ക്രീനിംഗ് നടക്കും. പാണ്ടിക്കാട് പഞ്ചായത്തില്‍ നടന്ന ആദ്യ ക്യാമ്പ് പ്രതീക്ഷ കണ്‍വീനര്‍ സലീം കുരുവമ്പലം ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ആസ്യ ടീച്ചര്‍ അധ്യക്ഷയായിരുന്നു. കോഴിക്കോട് ഇംഹാന്‍സ് ഡയറക്ടര്‍ ഡോ. കൃഷ്ണ കൂമാറും സംഘവും ഡേ കെയര്‍ സെന്ററിലെ കുട്ടികളെ പരിശോധിച്ചു. എ ഐ ഇ ഡി കൊ-ഓഡിനേറ്റര്‍ കെ.എന്‍ ഷാനവാസ്, എ പി അബ്ദുല്‍കരീം (സാമൂഹ്യനീതിവകുപ്പ്) , ലിയാഖത്ത് പാണ്ടിക്കാട്, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഷ്‌റഫ് സംസാരിച്ചു.

 

Latest