മുഹമ്മദ് സ്വാദിഖിനെ അനുമോദിച്ചു

Posted on: January 22, 2014 8:07 am | Last updated: January 22, 2014 at 8:07 am

muhammed sadiqകാരാട്: വിവിധ സംസ്ഥാന തല മത്സരങ്ങളില്‍ പ്രതിഭയായ കാരാട് അജ്മീര്‍ ഖാജ ശരീഅത്ത് കോളജ് വിദ്യാര്‍ഥി മുഹമ്മദ് സ്വാദിഖ് ഇരുമ്പുഴിയെ മുള്ഹിറുസ്സുന്ന സ്റ്റുഡന്റ്‌സ് അസോസ്സിയേഷന്‍ അനുമോദിച്ചു.
സിന്‍സിയര്‍ അക്കാദമി ചിറമംഗലം സൂറത്തുല്‍ മുല്‍കിനെ ആസ്പദമാക്കി സംഘടിപ്പിച്ച അഖില കേരള ടാലെന്റ് ടെസ്റ്റ് ,ഒതുക്കുങ്ങല്‍ ഇഹ്‌യാഉസ്സുന്ന വാര്‍ഷിക ഫെസ്റ്റിനോടനുബന്ധിച്ച് നടത്തിയ സംസ്ഥാന തല ഹദീസ് നിദാന ശാസ്ത്ര വിജ്ഞാന പരീക്ഷ എന്നിവയില്‍ ഒന്നാം സ്ഥാനവും മഅദിന്‍ അക്കാദമി നടത്തിയ ദേശീയ അറബിക് പ്രസംഗ മത്സരം, പൂനൂര്‍ മദീനത്തുന്നൂര്‍ സംഘടിപ്പിച്ച ദേശീയ പ്രബന്ധ മത്സരം എന്നിവയില്‍ ബെസ്റ്റ് പെര്‍ഫോമന്‍സ് അവാര്‍ഡും മുഹമ്മദ് സ്വാദിഖ് കരസ്ഥമാക്കി. ഇരുമ്പുഴി ആലുങ്ങല്‍ച്ചുംകത്ത് അബ്ദുര്‍റഹിമാന്‍ സഖാഫിയുടെയും കാളമ്പാടി മുഹമ്മദ് മുസലിയാരുടെ മകള്‍ രുഖിയ്യയുടെയും പുത്രനാണ്.
അനുമോദന സംഗമത്തില്‍ കാരാട് അജ്മീര്‍ ഖാജ ശരീഅത്ത് കോളജ് പ്രിന്‍സിപ്പാള്‍ പൊന്മള മുഹിയിദ്ധീന്‍ കുട്ടി മുസലിയാര്‍, ഉസ്താദുമാരായ പി സി ഹംസ ആഹ്‌സനി തെന്നല, ശമീര്‍ ആഹ്‌സനി പാപ്പിനിപ്പാറ, ശമീര്‍ സഖാഫി ചെറവന്നൂര്‍ പങ്കെടുത്തു.