Connect with us

Kozhikode

തീവ്രതയേറിയ ലൈറ്റുകളുള്ള വാഹനങ്ങള്‍ക്കെതിരെ നടപടി

Published

|

Last Updated

വടകര: തീവ്രതയേറിയ ലൈറ്റുകള്‍ പ്രകാശിപ്പിക്കുന്ന വാഹനങ്ങള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങി. വാഹനങ്ങളുടെ ഹെഡ്‌ലൈറ്റുകളില്‍ നിന്ന് പ്രകാശിപ്പിക്കുന്ന തീവ്രതയേറിയ ലൈറ്റുകള്‍ കാരണം എതിര്‍ ദിശയില്‍ വരുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് നിയന്ത്രണം തെറ്റി അപകടം ഉണ്ടാകുന്നത് കണക്കിലെടുത്ത് ഇത്തരത്തിലുള്ള ലൈറ്റുകള്‍ മോട്ടോര്‍ വാഹന വകുപ്പ് നീക്കം ചെയ്തു തുടങ്ങി.
തിങ്കളാഴ്ച രത്രി നടത്തിയ വാഹന പരിശോധനയില്‍ പത്ത് വാഹനങ്ങളിലെ ലൈറ്റുകള്‍ മാറ്റാന്‍ നോട്ടീസ് നല്‍കി. അപ്പോള്‍ത്തന്നെ അഴിച്ചു മാറ്റാന്‍ കഴിയുന്നവ നീക്കം ചെയ്ത് പിഴ ഈടാക്കി. ഇതിന് പുറമെ ഓട്ടോറിക്ഷികള്‍, സ്റ്റേജ് കാര്യേജ്, കോണ്‍ട്രാക്ട് കാര്യേജ് ബസുകള്‍, ഗുഡ്‌സ് വാഹനങ്ങള്‍, ആഢംബര കാറുകള്‍ എന്നിവയില്‍ നിയമവിരുദ്ധമായി പല നിറത്തിലുള്ളതും മിന്നുന്നതും കണ്ണഞ്ചിപ്പിക്കുന്നതുമായ അലങ്കാര ലൈറ്റുകളും നീക്കം ചെയ്യാന്‍ നടപടി സ്വീകരിച്ചു.
വാഹനങ്ങളില്‍ കൂടുതലായി ലൈറ്റുകള്‍ പിടിപ്പിക്കുക, കമ്പനി അംഗീകരിച്ച ബള്‍ബ് മാറ്റി തീവ്രതയേറിയവ പിടിപ്പിക്കുക, ഫാന്‍സി നമ്പര്‍ പ്ലേറ്റുകള്‍ ഉപയോഗിക്കുക എന്നീ കുറ്റകൃത്യങ്ങള്‍ വളരെ ഗൗരവമുള്ളതാണെന്ന് വടകര ആര്‍ ടി ഒ. എസ് എന്‍ നാരായണന്‍ പോറ്റി അറിയിച്ചു.

 

Latest