നിലവാരമില്ലാതെ ലളിതഗാനം; മുന്നിലെത്തിയത് റിയാലിറ്റിഷോ താരം

Posted on: January 21, 2014 9:38 pm | Last updated: January 21, 2014 at 9:38 pm

പാലക്കാട്: പൊതുവെ നിലവാരം കുറഞ്ഞ ലളിതഗാനത്തില്‍ വിജയിയായത് റിയാലിറ്റിഷോ താരം. ഹൈസ്‌കൂള്‍ വിഭാഗം പെണ്‍കുട്ടികളുടെ ലളിതഗാന മത്സരത്തില്‍ പ്രകടമായത് നിലവാരമില്ലായ്മ. മത്സരിച്ച 15 പേരില്‍ മൂന്ന് പേര്‍ക്ക് മാത്രമാണ് എ ഗ്രേഡ് ലഭിച്ചത്.
ഏഴ് പേര്‍ക്ക് ബി ഗ്രേഡും അഞ്ച് പേര്‍ക്ക് സി ഗ്രേഡും കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. പിന്നണി ഗായികയും റിയാലിറ്റിഷോ താരവുമായ ആതിര മുരളിയാണ് ഈ വിഭാഗത്തില്‍ താരമായത്. തിരുവനന്തപുരം തിരുമല എ എം എച്ച് എസ് എസിലെ പത്താംതരം വിദ്യാര്‍ഥിയായ ആതിര മുരളി റിയാലിറ്റി ഷോയിലൂടെയാണ് മലയാളികള്‍ക്ക് പരിചിതയായത്.