പി ടി എച്ച് എസ് എ (അറബിക്) റാങ്ക് ലിസ്റ്റ് അനന്തമായി നീളുന്നു

Posted on: January 21, 2014 3:00 pm | Last updated: January 21, 2014 at 3:00 pm

നിലമ്പൂര്‍: .പൊതു വിദ്യാഭ്യാസ വകുപ്പില്‍ , വയനാട് ജില്ലയില്‍ പാര്‍ട്ട്‌ടൈം ഹൈ സ്‌കൂള്‍ അസിസ്റ്റന്റ് അറബിക് സാധ്യതാ ലിസ്റ്റ് (ഷോര്‍ട്ട് ലിസ്റ്റ് ) പ്രസിദ്ധീകരിച്ചിട്ട് വര്‍ഷം തികയാറായി. ഇതുവരെയും റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചിട്ടില്ല.
2013 ഏപ്രില്‍ നാലിന് ന് പ്രസിദ്ധീകരിച്ച ഷോര്‍ട്ട് ലിസ്റ്റ് പുനഃ പ്രസിദ്ധീകരണ ശേഷം 6 മാസം പിന്നിട്ട് ഒക്‌ടോബറിലാണ് ഇന്റര്‍വ്യൂ നടന്നത്. ഇന്റര്‍വ്യൂ കഴിഞ്ഞ് മൂന്ന് മാസം കഴിഞ്ഞിട്ടും റാങ്ക് ലിസ്റ്റ് തയ്യാറാക്കാന്‍ പി എസ് സി വയനാടിന് കഴിഞ്ഞിട്ടില്ല. പാര്‍ട്ട്‌ടൈം ഹൈ സ്‌കൂള്‍ അസിസ്റ്റന്റ് തസ്തികക്കായി 2009 ലാണ് വിജ്ഞാപനം പുറപ്പെടുവിപ്പിച്ചത്. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2011 ല്‍ എഴുത്ത് പരീക്ഷയും വീണ്ടും രണ്ട് വര്‍ഷം കഴിഞ്ഞ് സാധ്യതാ ലിസ്റ്റും ആറ് മാസങ്ങള്‍ക്ക് ശേഷം ഇന്റര്‍വ്യൂയും നടത്തി. അപേക്ഷ ക്ഷണിച്ച് 5 വര്‍ഷം പിന്നിട്ടിട്ടും 25 പേരുള്ള റാങ്ക് ലിസ്റ്റ് പോലും പ്രസിദ്ധീകരിക്കാന്‍ തയ്യാറാവാത്ത പി എസ് സി നടപടിയില്‍ ഉദ്യോഗാര്‍ഥികള്‍ക്കിടയില്‍ പ്രതിഷേധം ശക്തമാണ്.
അതേ സമയം 2009 ന് ശേഷം വിജ്ഞാപനം പുറപ്പെടുവിച്ച നിരവധി തസ്തികകളിലെ നിയമന ശുപാര്‍ശ പാതി ഘട്ടത്തിലായി.