Connect with us

Ongoing News

യുവാക്കളുടെ അഭിരുചി കണ്ടെത്താന്‍ സര്‍ക്കാര്‍ ശ്രമങ്ങള്‍ ഊര്‍ജിതമാക്കും: മന്ത്രി ഷിബു ബേബി ജോണ്‍

Published

|

Last Updated

തിരുവനന്തപുരം: യുവാക്കളുടെ അഭിരുചി കണ്ടെത്താന്‍ ശ്രമങ്ങള്‍ സര്‍ക്കാര്‍ ഊര്‍ജിതമാക്കുമെന്ന് മന്ത്രി ഷിബു ബേബി ജോണ്‍. രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന നൈപുണ്യം ഗ്ലോബല്‍ നീഡ്‌സ് ലോക്കല്‍ സ്‌കില്‍സ് 2014 അന്താരാഷ്ട്ര ഉച്ചകോടിയില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. സ്വകാര്യ, പൊതു മേഖല വ്യവസായങ്ങളില്‍ നിന്ന് പങ്കാളികളെ കണ്ടെത്തി സംസ്ഥാനത്തെ വ്യവസായ, വാണിജ്യ മേഖലയുടെ ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും തൊഴില്‍ സേനയുടെ വിദഗ്ധ പരിശീലന മേന്മ ഉയര്‍ത്തുന്നതിനും ഉച്ചകോടി ഉന്നമിടുന്നതായി മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു.

മെച്ചപ്പെട്ട തൊഴില്‍ മേഖലയിലേക്ക് തലമുറയെ എത്തിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് നൈപുണ്യം സമ്മിറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. കേരളത്തിലെ വാണിജ്യ, വ്യവസായ രംഗത്തെ തൊഴില്‍ സാധ്യതകള്‍ കൂട്ടുന്നതിനും വിദഗ്ധ പരിശീലനത്തിന്റെ മേന്മ വര്‍ധിപ്പിക്കുന്നതിനും നൈപുണ്യം കാരണമാകുമെന്നും മന്ത്രി പറഞ്ഞു. കുട്ടികള്‍ അവരുടെ രക്ഷാകര്‍ത്താക്കളുടെ അഭിരുചിക്കനുസരിച്ച്് പഠനവിഷയങ്ങള്‍ തിരഞ്ഞെടുക്കുന്ന രീതി മാറണം. കുട്ടികളുടെ അഭിരുചിതിരിച്ചറിഞ്ഞ് അവരുടെ കഴിവുകള്‍ വികസിപ്പിച്ചെടുത്ത് അത് മെച്ചപ്പെട്ട തൊഴില്‍ മേഖലയിലേക്ക് കൈമാറണം. മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഉച്ചകോടി ഉദ്ഘാടനം ചെയ്തു. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ നേതൃത്വത്തില്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കോമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രിസും (ഫിക്കി) നാഷനല്‍ സ്‌കില്‍ ഡവലപ്‌മെന്റ് കൗണ്‍സിലും ക്യാമ്പ് സംഘടിപ്പിച്ചത്