മാലിന്യം നിക്ഷേപിച്ചാല്‍ 500 ദിര്‍ഹം പിഴ

Posted on: January 16, 2014 8:45 pm | Last updated: January 16, 2014 at 8:58 pm

റാസല്‍ ഖൈമ: വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ മാലിന്യം നിക്ഷേപിക്കുന്നവര്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തുമെന്ന് റാസല്‍ ഖൈമ പോലീസ് ഉപ മേധാവി ബ്രിഗേഡിയര്‍ മുഹമ്മദ് അല്‍ നാബി വ്യക്തമാക്കി. പ്രകൃതിക്ക് നാശം വരുത്തുന്ന മലിന വസ്തുക്കള്‍ തള്ളുന്നവര്‍ക്കെതിരായി കര്‍ശന നടപടി എടുക്കണമെന്നും എമിറേറ്റിന്റെ പ്രകൃതിഭംഗിക്ക് ഒരര്‍ഥത്തിലും നാശം വരാതെ സൂക്ഷിക്കണമെന്നും സുപ്രിം കൗണ്‍സില്‍ അംഗവും റാസല്‍ ഖൈമ ഭരണാധികാരിയുമായ ശൈഖ് സൗദ് ബിന്‍ സഖര്‍ അല്‍ ഖാസിമി നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് നടപടിക്ക് ഒരുങ്ങുന്നത്. മലിനീകരണത്തിനു കാരണമാവുന്ന വാഹനങ്ങള്‍ക്ക് 500 ദിര്‍ഹം പിഴ ചുമത്തുമെന്നും ബ്രിഗേഡിയര്‍ മുഹമ്മദ് പറഞ്ഞു.