രാഹുലിന്റെ ജീപ്പ് യാത്ര: പോലിസ് റിപ്പോര്‍ട്ട് നല്‍കണം: കോടതി

Posted on: January 16, 2014 12:17 am | Last updated: January 16, 2014 at 12:17 am

ആലപ്പുഴ: കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യൂത്ത് കോണ്‍ഗ്രസ് പദയാത്രക്കിടെ പോലീസ് ജീപ്പിന് മുകളില്‍ യാത്ര ചെയ്ത സംഭവത്തില്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കണമെന്ന് മാവേലിക്കര കോടതി ആവശ്യപ്പെട്ടു. ഈ മാസം 29നകം റിപ്പോര്‍ട്ട് നല്‍കണം. നാഷനലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. മുജീബുര്‍റഹ്മാനാണ് ഇതു സംബന്ധിച്ച് കോടതിയില്‍ ഹരജി നല്‍കിയത്. ഇദ്ദേഹം നേരത്തെ നൂറനാട് പോലീസില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയെങ്കിലും രാഹുലിനെതിരേ നടപടി കൈക്കൊള്ളാന്‍ കഴിയില്ലെന്നായിരുന്നു പോലീസ് നിലപാട്. സുരക്ഷയുടെ ഭാഗമായി എസ് പി ജി യുടെ നിര്‍ദേശമനുസരിച്ചാണ് രാഹുല്‍ ജീപ്പിന്റെ മുകളില്‍ കയറിയതെന്നായിരുന്നു പോലീസിന്റെ വിശദീകരണം.