എല്ലാ സമരങ്ങളും വിജയിക്കണമെന്നില്ലെന്ന് കോടിയേരി

Posted on: January 15, 2014 11:50 am | Last updated: January 15, 2014 at 11:50 am

kodiyeriതിരുവന്തപുരം: നടത്തുന്ന എല്ലാ സമരങ്ങളും വിജയിക്കമെന്നില്ലെന്ന് പ്രതിപക്ഷ ഉപനേതാവും സി പി എം പി ബി അംഗവുമായ കോടിയേരി ബാലകൃഷ്ണന്‍. എല്‍ പി ജി വിലവര്‍ധനയില്‍ പ്രതിഷേധിച്ച് സി പി എം നടത്തുന്ന നിരാഹാരസമരം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോടിയേരി. അമര്‍ന്ന് കത്തുന്ന സമരവും ആളിക്കത്തുന്ന സമരവും ഉണ്ട്. സമരത്തിന്റെ ആളിക്കത്തലില്‍ ഉമ്മന്‍ചാണ്ടി ബാക്കിയുണ്ടാവില്ലെന്നും കോടിയേരി പറഞ്ഞു.

140 നിയമസഭാ മണ്ഡലങ്ങളിലായി 1400 കേന്ദ്രങ്ങളില്‍ സമരം നടക്കുന്നുണ്ട്. പൊതുജനവികാരം പരമാവധി ഉപയോഗപ്പെടുത്തുകയാണ് സി പി എമ്മിന്റെ ലക്ഷ്യം.