Connect with us

Malappuram

സ്‌നേഹ സ്പര്‍ശവുമായി എസ് എസ് എഫ് നേതാക്കള്‍ തവനൂര്‍ പ്രതീക്ഷാ ഭവനിലെത്തി

Published

|

Last Updated

എടപ്പാള്‍: എസ് എസ് എഫ് ജില്ലാനേതാക്കള്‍ കാരുണ്യത്തിന്റെയും സ്‌നേഹത്തിന്റെയും സാന്ത്വന സ്പര്‍ശവുമായി തവനൂര്‍ പ്രതീക്ഷാഭവനിലെത്തി അന്തേവാസികളുമായി ഒത്തുകൂടി.
കേരള സാമൂഹ്യക്ഷേമവകുപ്പിന് കീഴിലില്‍ പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാഭവന്‍, വൃദ്ധസദനം, ജുവൈനല്‍ഹോം, ചില്‍ഡ്രന്‍സ്‌ഹോം, മഹിളാ മന്ദിരം, റെസ്‌ക്യൂ ഹോം എന്നിവിടങ്ങളിലാണ് സംഘം സന്ദര്‍ശിച്ചത്. പ്രതീക്ഷാഭവന്‍ സൂപ്രണ്ട് സാം ജോസ് നേതാക്കളെ സ്വീകരിച്ചു. വസ്ത്രം, പഴങ്ങള്‍, മരുന്ന്, പുസ്തകം, ഭക്ഷണം തുടങ്ങിയ വ്യത്യസ്തമായ ആവശ്യങ്ങള്‍ അന്തേവാസികള്‍ക്ക് സമ്മാനിച്ചാണ് നേതാക്കള്‍ അവിടെ കഴിച്ചുകൂട്ടിയത്. അന്തേവാസികളുടെ പ്രാഥമിക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് ഉന്നതരുമായി ചര്‍ച്ച ചെയ്യുന്നതിനും അവസരം ഒരുക്കുമെന്നും ഉറപ്പ് നല്‍കി. സമൂഹത്തില്‍ നിന്ന് തള്ളപ്പെട്ട ഒരു വിഭാഗമായി മാറ്റി നിര്‍ത്തപ്പെട്ട് വിദ്യാഭ്യാസം പോലും നിരോധിക്കുന്ന ഒരു അവസ്ഥ വരുന്നുണ്ട്. ഈ അവസ്ഥക്ക് പരിഹാരം കാണുന്നതിന് എസ് എസ് എഫ് മുന്നിട്ടിറങ്ങും. എസ് എസ് എഫ് ജില്ലാ പ്രസിഡന്റ് ശിഹാബുദ്ദീന്‍ സഖാഫി പ്രതീക്ഷാ ഭവനിലേക്കുള്ള വസ്ത്രവും പഴവും സൂപ്രണ്ടിന് കൈമാറി. ജില്ലാ നേതാക്കളായ കെ സൈനുദ്ദീന്‍ സഖാഫി, സി കെ അബ്ദുര്‍റഹ്മാന്‍ സഖാഫി, പി കെ മുഹമ്മദ് ശാഫി, ദുല്‍ഫുഖാറലി സഖാഫി, എം അബ്ദുര്‍റഹ്മാന്‍, ഫഖ്‌റുദ്ദീന്‍ സഖാഫി, ടി അബ്ദുന്നാസര്‍, സി കെ എം ഫാറൂഖ് സംബന്ധിച്ചു.

Latest