Connect with us

Wayanad

ഡബ്ല്യു എം ഒ ഗ്രീന്‍മൗണ്ട് സ്‌കൂള്‍ കെട്ടിടോദ്ഘാടനം നാളെ

Published

|

Last Updated

കല്‍പറ്റ: വയനാട് മുസ്‌ലിം ഓര്‍ഫനേജിന്റെ കീഴിലുള്ള ഗ്രൗണ്ട്മൗണ്ട് സ്‌കൂളിന് നിര്‍മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നാളെ വൈകിട്ട മൂന്നിന് വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ് നിര്‍വ്വഹിക്കുമെന്ന് സ്‌കൂള്‍ അധികാരികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. എം വി ശ്രേയാംസ്‌കുമാര്‍ എം എല്‍ എ അധ്യക്ഷത വഹിക്കും. കെ എം ഷാജി എം എല്‍ എ മുഖ്യപ്രഭാഷണം നടത്തും. പ്രിന്‍സിപ്പാള്‍ ഹില്‍ഡ ഇന്ദ്രാണി റിപ്പോര്‍ട്ട് അവതരിപ്പിക്കും. ലൈബ്രറി ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദും, കമ്പ്യൂട്ടര്‍ ലാബ് ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമയും, സയന്‍സ് ലാബ് ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ എം മുഹമ്മദ് ബഷീറും, ചൈല്‍ഡ് ഫ്രണ്ട്‌ലി ക്ലാസ്സ് റൂമുകളുടെ ഉദ്ഘാടനം ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ എന്‍ ഐ തങ്കമണിയും നിര്‍വഹിക്കും. യതീംഖാന ജനറല്‍ സെക്രട്ടറി എം എം മുഹമ്മദ് ജമാല്‍, കെ കെ അഹമ്മദ് ഹാജി, പി അബ്ദുല്‍ഖാദര്‍, പി കെ അബൂബക്കര്‍, മായന്‍ മണിമ, ഷണ്‍മുഖന്‍ മാസ്റ്റര്‍, എം ശാന്തകുമാരി, കെ അമ്മദ് മാസ്റ്റര്‍, അണിയാരത്ത് മമ്മട്ടി ഹാജി, കെ സി അശ്‌റഫ് സംസാരിക്കും.
വിദ്യാര്‍ഥികള്‍ക്ക് ഗുണനിലവാരവും, ധാര്‍മികതയും അച്ചടക്കവും ഉറപ്പു വരുത്തി സി ബി എസ് ഇ പാഠ്യപദ്ധതി പ്രകാരം പ്ലേ സ്‌കൂള്‍, കെ ജി ക്ലാസുകള്‍ മുതല്‍ ഹൈസ്‌കൂള്‍ വരെ ക്ലാസ്സുകള്‍ നടത്തുന്നുണ്ട്. 26 അധ്യാപകരും, 20 അനധ്യാപകരും സ്‌കൂളില്‍ ജോലി ചെയ്യുന്നുണ്ട്. വിശാലമായ പ്ലേ ഗ്രൗണ്ട്, അത്യാധുനിക സൗകര്യത്തോടെയുള്ള ലൈബ്രറി, സ്മാര്‍ട്ട് റൂം, ചൈല്‍ഡ് ഫ്രണ്ട്‌ലി റൂമുകള്‍, സയന്‍സ് ലാബ് എന്നിവ തയ്യാറാക്കിയിട്ടുണ്ട്. വാര്‍ത്താ സമ്മേളനത്തില്‍ പ്രിന്‍സിപ്പാള്‍ ഹില്‍ഡ ഇന്ദ്രാണി, സി ഇ ഹാരിസ്, കെ ടി കുഞ്ഞബ്ദുല്ല, യു സി അബ്ദുല്ല, പി കെ അബ്ദുറഹിമാന്‍, എന്‍ പി ശംസുദ്ദീന്‍, പി കെ സുനില്‍ പങ്കെടുത്തു.